റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റ് മുനീഷ് കപൂർ. 2023 ഒക്ടോബർ 3 മുതലാണ് മുനീഷ് കപൂറിനെ ആർബിഐ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചിരിക്കുന്നത്. ആർബിഐ പുറത്തിറക്കിയ പ്രസ്താവനയിൽ ഇത് സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയിൽ ഇക്കോണോമിക് ആൻഡ് പോളിസി റിസർച്ച് വിഭാഗത്തിലാണ് അദ്ദേഹം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക.
എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേൽക്കുന്നതിനു മുൻപ്, ആർബിഐയുടെ മോണിറ്ററി പോളിസി വിഭാഗം അഡ്വൈസറായും, പോളിസി കമ്മിറ്റി സെക്രട്ടറിയായും സേവനമനുഷ്ഠിച്ച വ്യക്തി കൂടിയാണ് മുനീഷ് കപൂർ. ഇതിനുപുറമേ, ആർബിഐയുടെ സാമ്പത്തിക നയ, ഗവേഷണ, മോണിറ്ററി പോളിസി വകുപ്പ്, മാക്രോ ഇക്കണോമിക് പോളിസി, റിസർച്ച് ആൻഡ് മോണിറ്ററി പോളിസി എന്നീ മേഖലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്സിന്റെ സർട്ടിഫൈഡ് അസോസിയേറ്റ് കൂടിയാണ്.
Also Read: എല്ലാ മതവിഭാഗങ്ങളും ഒന്നിച്ചുനിൽക്കുന്നതാണ് കേരളത്തിന്റെ ശക്തി: മന്ത്രി വി അബ്ദുറഹിമാൻ
Post Your Comments