Latest NewsNewsIndia

മിന്നൽ പ്രളയം: സിക്കിമിലെ സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി

ഗാങ്ടോക്ക്: മിന്നൽ പ്രളയത്തിന്റെ ദുരിതക്കെടുതിയിൽ അകപ്പെട്ട സിക്കിമിലെ സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു. സിക്കിമിന് എല്ലാവിധ പിന്തുണയും അദ്ദേഹം ഉറപ്പു നൽകിയിട്ടുണ്ട്.

Read Also: പത്ത് വർഷങ്ങൾക്ക് മുൻപ് ജിമെയിൽ അവതരിപ്പിച്ച ഈ ഫീച്ചർ പിൻവലിച്ച് ഗൂഗിൾ, കൂടുതൽ വിവരങ്ങൾ അറിയാം

കനത്ത മഴയാണ് രണ്ടു ദിവസമായി സിക്കിമിൽ അനുഭവപ്പെടുന്നത്. മേഘവിസ്‌ഫോടനം കൂടി ഉണ്ടായതോടെയാണ് സംസ്ഥാനത്തെ സ്ഥിഗതികൾ വഷളായത്. മിന്നൽ പ്രളയത്തിൽ ടീസ്ത നദിയിലെ ജലനിരപ്പ് ഉയർന്ന് നദി തീരത്തുള്ള സൈനിക ക്യാമ്പുകളിലേക്ക് വെള്ളം കയറി. ടെന്റുകളും സൈനിക വാഹനങ്ങളും പ്രളയത്തിൽ ഒഴുകിപ്പോയി. 23 സൈനികർ ഉൾപ്പടെ നിരവധി പേരെ കാണാതായി. അഞ്ചുപേരുടെ മൃതദേഹം കണ്ടെടുത്തു. ദേശീയ ദുരന്ത നിവാരണ സേന ഏഴ് പേരെ രക്ഷപ്പെടുത്തുകയും ചെയ്തു.

Read Also: ‘ഇവരാണ് മരണത്തിന് ഉത്തരവാദികള്‍’: സഹപ്രവര്‍ത്തകര്‍ക്കെതിരെ പൊലീസുകാരന്റെ ആത്മഹത്യാ കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button