കാബൂള്‍: അഫ്ഗാനികള്‍ ഉള്‍പ്പെടെയുള്ള എല്ലാ അനധികൃത അഭയാര്‍ത്ഥികളും ഒക്ടോബര്‍ 31-നകം രാജ്യം വിടണമെന്ന് പാകിസ്ഥാന്‍ സര്‍ക്കാരിന്റെ അന്ത്യശാസനം. പിന്നാലെ ഈ നടപടിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് താലിബാന്‍ രംഗത്തെത്തി. പാകിസ്ഥാനില്‍ നടക്കുന്ന ഭീകരാക്രമണങ്ങളില്‍ അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്ക് പങ്കില്ലെന്ന് താലിബാന്‍ പറഞ്ഞു. 1.7 മില്യണ്‍ അനധികൃത അഭയാര്‍ത്ഥികള്‍ പാകിസ്ഥാനിലുണ്ടെന്നാണ് കണക്ക്.
Read Also: 108 ആംബുലൻസ് സേവനത്തിന് മൊബൈൽ ആപ്പ് സജ്ജമാക്കുന്നു: ജിപിഎസ് സംവിധാനത്തിലൂടെ കൃത്യമായ വിവരം അറിയാം
അതേസമയം, പാകിസ്ഥാനില്‍ തീവ്രവാദ ആക്രമണങ്ങള്‍ അനുദിനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് അഭയാര്‍ത്ഥികളെ ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ നീക്കം. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം നിലവില്‍ വഷളാകുകയാണ്. അതിര്‍ത്തി കടന്നുള്ള ആക്രമണത്തിന് പിന്നില്‍ അഫ്ഗാനിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരരാണെന്നാണ് പാകിസ്ഥാന്റ ആരോപണം. എന്നാല്‍ ഈ ആരോപണങ്ങള്‍ താലിബാന്‍ നിഷേധിച്ചു. കഴിഞ്ഞ ആഴ്ച അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിക്കടുത്തുള്ള ബലൂചിസ്ഥാനിലെ ഒരു പള്ളിക്ക് സമീപം നടന്ന സ്ഫോടനത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Post Your Comments