Latest NewsNewsMobile PhoneTechnology

ഐഫോൺ 11 ഇതാ 18 ശതമാനം വിലക്കിഴിവിൽ! ഇന്ന് തന്നെ സ്വന്തമാക്കൂ

ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുകയാണെങ്കിൽ 5 ശതമാനത്തിന്റെ കിഴിവും ലഭിക്കുന്നതാണ്

വിപണിയിൽ ഓരോ വർഷവും പ്രീമിയം റേഞ്ചിലുള്ള ഹാൻഡ്സെറ്റുകൾ പുറത്തിറക്കുന്ന ബ്രാൻഡാണ് ആപ്പിൾ. അതിനാൽ, ആപ്പിൾ പുറത്തിറക്കുന്ന ഐഫോണുകൾക്ക് താരതമ്യേന വില കൂടുതലാണ്. എന്നാൽ, സ്വന്തമായൊരു ഐഫോൺ എന്ന സ്വപ്നം മനസിലുള്ളവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഫ്ലിപ്കാർട്ട്. ഇത്തവണ ഐഫോൺ 11-ന് ഗംഭീര കിഴിവാണ് ഫ്ലിപ്കാർട്ട് ഒരുക്കിയിരിക്കുന്നത്. ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ഐഫോൺ 11-ന് ലഭ്യമാക്കിയിട്ടുള്ള ഓഫറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിൽ 18 ശതമാനം വിലക്കിഴിവിലാണ് ഐഫോൺ 11 ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ, ഈ മോഡലിന് 9,000 രൂപയുടെ കിഴിവ് നേടാൻ സാധിക്കും. 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡലിനാണ് ഈ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് 48,900 രൂപ വില മതിക്കുന്ന ഐഫോൺ 11 ഇത്തവണ 39,999 രൂപയ്ക്കാണ് സ്വന്തമാക്കാൻ സാധിക്കുക. ഇതിനോടൊപ്പം ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുകയാണെങ്കിൽ 5 ശതമാനത്തിന്റെ കിഴിവും ലഭിക്കുന്നതാണ്. അതേസമയം, അത്യാകർഷകമായ എക്സ്ചേഞ്ച് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. പഴയ ഫോൺ മാറ്റി വാങ്ങുകയാണെങ്കിൽ പരമാവധി 30,000 രൂപ വരെയാണ് എക്സ്ചേഞ്ച് തുകയായി ലഭിക്കുക.

Also Read: ഇരുമ്പ് തോട്ടിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് അമ്മയ്ക്കും മക്കൾക്കും ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button