Latest NewsNewsBusiness

പത്ത് വർഷങ്ങൾക്ക് മുൻപ് ജിമെയിൽ അവതരിപ്പിച്ച ഈ ഫീച്ചർ പിൻവലിച്ച് ഗൂഗിൾ, കൂടുതൽ വിവരങ്ങൾ അറിയാം

ബേസിക് എച്ച്ടിഎംഎൽ വ്യൂ സൗകര്യമാണ് ഗൂഗിൾ ജിമെയിൽ നിന്നും പിൻവലിച്ചിരിക്കുന്നത്

ഏകദേശം പത്ത് വർഷം മുൻപ് അവതരിപ്പിച്ച മറ്റൊരു ഫീച്ചർ കൂടി ജിമെയിൽ നിന്ന് പിൻവലിച്ച് ആഗോള ടെക് ഭീമനായ ഗൂഗിൾ. ഒരുകാലത്ത് ഏറെ ഉപയോഗപ്രദമായിരുന്ന ബേസിക് എച്ച്ടിഎംഎൽ വ്യൂ സൗകര്യമാണ് ഗൂഗിൾ ജിമെയിൽ നിന്നും പിൻവലിച്ചിരിക്കുന്നത്. ഈ വർഷം ഡിസംബർ അവസാനത്തോടെ ബേസിക് എച്ച്ടിഎംഎൽ വ്യൂ ഫീച്ചർ ജിമെയിൽ നിന്നും പൂർണമായും നീക്കം ചെയ്യുന്നതാണ്. 2024 ജനുവരി ആദ്യം മുതൽ ജിമെയിൽ ഓപ്പൺ ചെയ്യുമ്പോൾ ഈ ഫീച്ചർ അപ്രത്യക്ഷമാകും. ഇതോടെ, ജിമെയിൽ സ്റ്റാൻഡേർഡ് വ്യൂവിലേക്ക് ഓട്ടോമാറ്റിക്കായി മാറുന്നതാണ്. ഡെസ്ക്ടോപ്പിലും, മൊബൈലിലും പുതിയ മാറ്റം പ്രതീക്ഷിക്കാവുന്നതാണ്.

ജിമെയിൽ ഉപഭോക്താക്കൾക്ക് ലളിതമായ രീതിയിൽ മെയിലുകൾ പരിശോധിക്കാനും, മറുപടി അയക്കാനും, പുതിയ മെയിലുകൾ ക്രിയേറ്റ് ചെയ്യാനും സഹായിച്ചിരുന്ന സംവിധാനമാണ് ബേസിക് എച്ച്ടിഎംഎൽ വ്യൂ. ഇന്റർനെറ്റ് വളരെ കുറവായ സ്ഥലങ്ങളിൽ പോലും ഈ ഫീച്ചർ പ്രത്യേക ബ്രൗസറുകളിൽ പ്രവർത്തിച്ചിരുന്നു. പത്ത് വർഷം മുൻപാണ് ഗൂഗിൾ ഈ ഫീച്ചർ ജിമെയിൽ ഉൾപ്പെടുത്തുന്നത്. നിലവിൽ, ജിമെയിലിന്റെ പുതിയ പതിപ്പുകളിൽ ലഭ്യമായിട്ടുള്ള ചാറ്റ്, സ്പെൽ ചെക്കർ, സെർച്ച് ഫിൽറ്ററുകൾ, കീബോർഡ് ഷോട്ട്കട്ടുകൾ, റിച്ച് ഫോർമാറ്റിംഗ് തുടങ്ങിയവയിൽ ബേസിക് എച്ച്ടിഎംഎൽ വ്യൂ ഫീച്ചർ സപ്പോർട്ട് ചെയ്യുന്നില്ല.

Also Read: ഷാര്‍ജയിലെ സ്‌കൈ ബസ്: പരീക്ഷണ യാത്രയില്‍ പങ്കെടുത്ത് നിതിന്‍ ഗഡ്കരി

shortlink

Related Articles

Post Your Comments

Related Articles


Back to top button