Latest NewsInternational

ചൈനീസ് ആണവ അന്തർവാഹിനി തകർന്നു വൻ അപകടം: 55 സൈനികർ മരിച്ചതായി റിപ്പോർട്ട്

ലണ്ടൻ: ചൈനീസ് ആണവ അന്തർവാഹിനി തകർന്ന് 55 സൈനികർ മരിച്ചതായി റിപ്പോർട്ട്. ഓക്സിജൻ സിസ്റ്റത്തിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമെന്നാണ് നി​​ഗമനം. ഇന്റലിജൻസ് റിപ്പോർട്ടിനെ അടിസ്ഥാനമാക്കി യുകെയിലെ ഡെയ്‌ലി മെയിൽ ആണ് ഇക്കാര്യം പുറത്തുവിട്ടത്.

ഓക്സിജൻ സിസ്റ്റത്തിലുണ്ടായ തകരാറാണ് അപകടത്തിന് കാരണം. പിഎൽഎ നേവി സബ്മറീൻ 093–417 തകർന്ന് കേണൽ സു യങ് പെങ് ഉൾപ്പെടെയുള്ള സൈനികരാണ് മരിച്ചത്. ഓഗസ്റ്റ് 21ന് അപകടം സംഭവിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 22 ഓഫിസർമാർ, 7 ഓഫിസർ കേഡറ്റ്സ്, 9 പെറ്റി ഓഫിസർമാർ, 17 സെയ്‌ലേഴ്സ് എന്നിങ്ങനെയാണ് അന്തർവാഹിനിയിലുണ്ടായിരുന്നത്.

093 വിഭാഗത്തിൽപെടുന്ന അന്തർവാഹിനികൾ 15 വർഷമായിചൈനീസ് സൈന്യത്തിന്റെ ഭാഗമായിട്ട്. അണ്വായുധം വഹിക്കാൻ ശേഷിയുള്ള നൂതന സാങ്കേതിക വിദ്യകളുള്ള അന്തർവാഹിനിയാണിത്. 351 അടി നീളമുള്ള അന്തർവാഹിനി കപ്പലുകളെ നശിപ്പിക്കാൻ ശേഷിയുള്ളതും നിശബ്ദമായി സഞ്ചരിക്കുന്നതുമാണ്.

shortlink

Post Your Comments


Back to top button