Latest NewsNewsBusiness

ആഗോള വിപണി കലുഷിതം! നഷ്ടം രുചിച്ച് ആഭ്യന്തര സൂചികകൾ

ബിഎസ്ഇയിൽ ഇന്ന് 1,872 ഓഹരികൾ നേട്ടത്തിലും, 1,905 ഓഹരികൾ നഷ്ടത്തിലും, 179 ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു

ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നഷ്ടത്തിലേക്ക് വഴുതിവീണ് ആഭ്യന്തര സൂചികകൾ. കനത്ത വിൽപ്പന സമ്മർദ്ദവും, ആഗോള വിപണിയിലെ കലുഷിതമായ അവസ്ഥയുമാണ് ഇന്ന് സൂചികകളെ നഷ്ടത്തിലേക്ക് നയിച്ച പ്രധാന ഘടകങ്ങൾ. ബിഎസ്ഇ സെൻസെക്സ് 316.31 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 65,512-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 109.50 പോയിന്റ് നഷ്ടത്തിൽ 19,528-ലാണ് വ്യാപാരം പൂർത്തിയാക്കിയത്. വ്യാപാരത്തിന്റെ ആരംഭ ഘട്ടത്തിൽ തന്നെ ഓഹരികൾ ചെറിയ തോതിലുള്ള നഷ്ടം നേരിട്ടിരുന്നു. ഉച്ചയ്ക്ക് ശേഷമുള്ള വ്യാപാരത്തിൽ ക്യാപിറ്റൽ ഗുഡ്സ്, പൊതുമേഖല ബാങ്ക് ഓഹരികൾ എന്നിവ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

ബിഎസ്ഇയിൽ ഇന്ന് 1,872 ഓഹരികൾ നേട്ടത്തിലും, 1,905 ഓഹരികൾ നഷ്ടത്തിലും, 179 ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു. ഒഎൻസിജി, ഐഷർ മോട്ടേഴ്സ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, മാരുതി സുസുക്കി, ഡോ.റെഡ്ഡീസ് ലാബ്സ് തുടങ്ങിയവയുടെ ഓഹരികൾക്കാണ് കനത്ത നഷ്ടം നേരിടേണ്ടി വന്നത്. അതേസമയം, ടൈറ്റൻ, ബജാജ് ഫിനാൻസ്, എൽ ആൻഡ് ടി, ബജാജ് ഫിൻസെർവ്, അദാനി പോർട്സ് തുടങ്ങിയവയുടെ ഓഹരികൾ നേട്ടത്തിലേറി. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, മാക്സ് ഹെൽത്ത് കെയർ ഇൻസ്റ്റ്യൂട്ട്, സൊമാറ്റോ, ഇന്ത്യൻ ബാങ്ക്, വേദാന്ത തുടങ്ങിയവയുടെ ഓഹരികളും ഇന്ന് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

Also Read: ഐഎസ് ഭീകരന്‍ ഷാനവാസ് കണ്ണൂര്‍, കാസര്‍കോട് വനമേഖലയില്‍  ഒളിത്താവളം ഉണ്ടാക്കാന്‍ നീക്കം നടത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button