Latest NewsNewsTechnology

നോർക്ക അറ്റസ്റ്റേഷൻ സെന്ററുകൾ പോകുന്നവരുടെ ശ്രദ്ധയ്ക്ക്! ഇന്ന് മുതൽ ഫീസ് അടയ്ക്കേണ്ടത് ഡിജിറ്റൽ പേയ്മെന്റ് വഴി മാത്രം

കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org സന്ദർശിക്കാവുന്നതാണ്

വിദേശത്ത് പോകാൻ നോർക്ക അറ്റസ്റ്റേഷൻ സെന്ററുകൾ സന്ദർശിക്കുന്ന പൊതുജനങ്ങൾക്ക് അറിയിപ്പുമായി നോർക്ക റൂട്ട്സ്. നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് അറ്റസ്റ്റേഷൻ സെന്ററുകളിൽ ഇന്ന് മുതൽ ഡിജിറ്റൽ പേയ്മെന്റ് മുഖാന്തരം മാത്രമാണ് ഫീസ് അടയ്ക്കാൻ സാധിക്കുകയുള്ളൂ. അതിനാൽ, ഇന്ന് മുതൽ നേരിട്ട് പണം സ്വീകരിക്കുകയില്ലെന്ന് നോർക്ക റൂട്ട്സ് വ്യക്തമാക്കി.

പൊതുജനങ്ങൾക്ക് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് എന്നിവ മുഖാന്തരമോ, യുപിഐ അധിഷ്ഠിത പേയ്മെന്റ് ആപ്പുകൾ വഴിയോ ഫീസ് അടയ്ക്കാൻ കഴിയുന്നതാണ്. ഇത് സംബന്ധിച്ച അറിയിപ്പ് നോർക്ക റൂട്ട്സ് സിഇഒ കെ. ഹരികൃഷ്ണൻ പങ്കുവെച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org സന്ദർശിക്കാവുന്നതാണ്. കൂടാതെ, സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾഫ്രീ നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Also Read: ‘പൊതുകെട്ടിടത്തിൽ പ്രത്യേക നിസ്‌കാരമുറി എന്തിന്, നമാസ് സമയത്താണ് ഫ്‌ളൈറ്റ് എങ്കില്‍ മറ്റ് സമയങ്ങളില്‍ ബുക്ക് ചെയ്യണം’

shortlink

Related Articles

Post Your Comments

Related Articles


Back to top button