Latest NewsIndiaNews

ഇന്ത്യ കാനഡ നയതന്ത്ര തർക്കം: കൂടുതൽ നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ കാനഡയോട് ആവശ്യപ്പെട്ട് ഇന്ത്യ

ഡൽഹി: രാജ്യത്ത് നിന്ന് കൂടുതൽ നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ കാനഡയോട് ആവശ്യപ്പെട്ട് ഇന്ത്യ. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണത്തെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര തർക്കം തുടരുന്നതിനിടെയാണ് പുതിയ നീക്കം. ഒക്ടോബർ പത്തിനകം 40 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കണമെന്നാണ് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടത്. ഫിനാൻഷ്യൽ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഒക്‌ടോബർ 10ന് ശേഷം രാജ്യത്ത് തുടർന്നാൽ കനേഡിയൻ ഉദ്യോഗസ്ഥരുടെ നയതന്ത്ര പരിരക്ഷ ഇല്ലാതാക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. കാനഡയ്ക്ക് ഇന്ത്യയിൽ 62 നയതന്ത്രജ്ഞ ഉദ്യോഗസ്ഥരാണുള്ളത്. കനേഡിയൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണം 41 ആയി കുറയ്ക്കാൻ ഇന്ത്യ ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

‘ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ എടുത്തുകളയാൻ കോൺഗ്രസ് ആഗ്രഹിക്കുന്നുണ്ടോ?’: ജാതി സെൻസസിൽ ചോദ്യവുമായി പ്രധാനമന്ത്രി

കൂടുതൽ കനേഡിയൻ നയതന്ത്രജ്ഞരെ തിരിച്ചയക്കുന്നത് സാഹചര്യത്തെ ഒട്ടും സഹായിക്കില്ല, എന്ന് മാത്രമല്ല നിലവിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ കൂടുതൽ വഷളാകാനേ ഇത് ഉപകരിക്കുകയുള്ളൂ. വിഷയത്തിൽ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ പിന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കനേഡിയൻ സെനറ്റ് കമ്മിറ്റി ഓഫ് ഫോറിൻ അഫയേഴ്‌സ് ആൻഡ് ഇന്റർനാഷണൽ ട്രേഡ് അധ്യക്ഷൻ പീറ്റർ ബോം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button