കല്‍പ്പറ്റ: വയനാട്ടിലെ തലപ്പുഴയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. ഇന്നലെ വൈകീട്ട് അഞ്ചംഗസംഘം മാവോയിസ്റ്റുകള്‍ വീട്ടിലെത്തിയതായും ഭക്ഷണവുമായി മടങ്ങിയതായും വീട്ടുടമ മാധ്യമങ്ങളോട് പറഞ്ഞു.
‘അവര്‍ ആയുധധാരികളായിരുന്നു. കമ്പമലയുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകള്‍ വീട്ടില്‍ നിന്ന് ശേഖരിച്ചു. മൊബൈല്‍, ലാപ് ടോപ് ഉള്‍പ്പെടെ ചാര്‍ജ് ചെയ്തു’, വീട്ടുടമ ജോണി പറഞ്ഞു.
പൊലീസ് നാട്ടിലും കാട്ടിലും തിരച്ചില്‍ നടത്തുന്നതിനിടെയാണ് തലപ്പുഴയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തത്. ഓഫീസ് അക്രമം നടത്തിയ സംഘത്തില്‍ സി.പി മൊയ്തീന്‍, സന്തോഷ്, മനോജ് എന്നിവരും കൂട്ടത്തില്‍ ഉണ്ടായതായി സംശയിക്കുന്നുണ്ട്.
മാവോയിസ്റ്റ് നേതാക്കള്‍ പ്രദേശത്ത് ഉള്ളതായി വ്യാഴാഴ്ച പൊലീസ് സ്ഥിരീകരിച്ചിരുന്നു. അവശേഷിക്കുന്നവരെ കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. സോമന്‍, തമിഴ്നാട് സ്വദേശി വിമല്‍കുമാര്‍ എന്നിവരുടെ ചിത്രങ്ങള്‍ സംഘത്തെ നേരില്‍ കണ്ടവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
Post Your Comments