Latest NewsIndia

‘ചൈനയിൽ നിന്നും പണം വാങ്ങി ഇന്ത്യയ്‌ക്കെതിരെ വാർത്ത’, ഡൽഹിയിൽ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ്

ചൈനയിൽ നിന്നും വൻ തോതിൽ പണം വാങ്ങി വാർത്ത ചെയ്യുന്ന കേസിൽ ദില്ലിയിൽ നിരവധി മാധ്യമ പ്രവർത്തകരുടെ വീടുകളിൽ പ്രത്യേക ഏജൻസി റെയ്ഡ് നടത്തി. ചൈന ഫണ്ട് ഉപയോഗിച്ച് ഇന്ത്യക്കെതിരായ വാർത്തകൾ ഇന്ത്യയിൽ ഇരുന്ന് ചെയ്യുകയും രാജ്യത്തേ അപമാനിക്കുകയും ചെയ്യുന്ന ആളുകൾക്കെതിരെയാണ്‌ നടപടി.

ന്യൂസ്‌ക്ലിക് എന്ന മാധ്യമത്തിനെതിരേ മുമ്പ് ശക്തമായ നടപടിയും അടച്ച് പൂട്ടലും നടത്തിയിരുന്നു. ഈ സ്ഥാപനവുമായി ബന്ധപ്പെട്ടാണ്‌ ഇപ്പോൾ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡുകൾ. ന്യൂസ് പോർട്ടലിന് ചൈനയിൽ നിന്ന് ധനസഹായം ലഭിച്ചെന്നാണ്‌ ഏജൻസിയുടെ കണ്ടെത്തൽ.ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെല്ലിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല, എന്നാൽ ചില മാധ്യമപ്രവർത്തകരെ ചോദ്യം ചെയ്യുന്നതിനായി പോലീസ് സ്റ്റേഷനുകളിലേക്ക് കൊണ്ടുപോയതായി വൃത്തങ്ങൾ അറിയിച്ചു.

നേരത്തെ വാർത്താ പോർട്ടലിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്യുകയും ഫണ്ട് ലഭിച്ചതിനെ കുറിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു. ന്യൂസ് പോർട്ടലുമായി ബന്ധപ്പെട്ട ചില ആസ്തികളും കേന്ദ്ര ഏജൻസി കണ്ടുകെട്ടിയിരുന്നു. ആഗസ്റ്റിൽ ന്യൂയോർക്ക് ടൈംസ് നടത്തിയ അന്വേഷണത്തിൽ ന്യൂസ്‌ക്ലിക്ക് അമേരിക്കൻ കോടീശ്വരനായ നെവിൽ റോയ് സിംഗാമുമായി ബന്ധമുള്ള ഒരു നെറ്റ്‌വർക്കിൽ നിന്ന് ധനസഹായം ലഭിച്ചതായി ആരോപിച്ചിരുന്നു.

ഡൽഹി പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല.ചൈനയുടെ പണം വാങ്ങി ഇന്ത്യയിൽ ജനങ്ങളിൽ അരക്ഷിതാവസ്ഥ പടർത്തുകയും രാജ്യത്തിനെതിരായ വികാരം ഉണ്ടാക്കി കലാപം അടക്കം പ്ളാൻ ചെയ്യുകയും ആയിരുന്നു ലക്ഷ്യം. മുമ്പും ഇത്തരത്തിൽ മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button