Latest NewsKeralaNewsCrime

സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നഗ്നത പ്രദർശനം; യുവാവ് അറസ്റ്റിൽ

കണ്ണൂർ: സ്ത്രീകൾക്കും കുട്ടികൾക്കും നേരെ പരസ്യമായി നഗ്നതാ പ്രദർശനം നടത്തിയ പ്രതി അറസ്റ്റിൽ. ഉളിക്കൽ സ്വദേശിയായ അനീഷ് അണിയറത്തല (40) ആണ് അറസ്റ്റിൽ ആയത്. ഉളിക്കൽ ബ്രൈറ്റ് സ്റ്റൈൽ ബാർബർ ഷോപ്പിൽ ബാർബറായി തൊഴിൽ ചെയ്യുന്ന ഇയാൾ സ്ത്രീകളെയും കുട്ടികളെയും സ്ഥിരമായി നഗ്നത പ്രദർശിപ്പിക്കുകയും അശ്ലീല ചൊവയോടെ സംസാരിക്കുകയും ആക്രമിക്കുകയും ചെയ്യുമായിരുന്നു. പോസ്കോ കേസ് നടപടിയിലാണ് ഉളിക്കൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

അതേസമയം, സമാനമായ മറ്റൊരു കേസിൽ യുവാവിന് മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ച് കോടതി. മാവേലിക്കര തഴക്കര മുട്ടത്തയ്യത്ത് കോളനിയിൽ അരുൺ നിവാസിൽ അരുൺ കുമാറിനെ (33) യാണ് ചെങ്ങന്നൂർ പോക്സോ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ആർ സുരേഷ് കുമാർ ശിക്ഷിച്ചത്. 2022 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തഴക്കര മുട്ടത്തയ്യത്ത് കോളനിക്ക് സമീപം പതിനൊന്നു വയസ്സുള്ള പെൺകുട്ടിക്ക് നേരെയാണ് നഗ്നത പ്രദർശനം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button