KozhikodeLatest NewsKeralaNattuvarthaNews

ഷാപ്പിലെ തർക്കത്തിന് പിന്നാലെ വീട് തകർത്തു: ഓട്ടോ തൊഴിലാളിയെ സംഘം ചേർന്ന് ക്രൂര മർദ്ദനത്തിനിരയാക്കി, പരാതി

താമരശേരി കമ്പിവേലിമ്മൽ ശിവജിയെ(42) ആണ് ഒരു സംഘം ക്രൂരമായി മർദ്ദിച്ചത്

താമരശേരി: കോഴിക്കോട് അടിവാരത്ത് ഓട്ടോ തൊഴിലാളിയായ യുവാവിനെ ക്രൂര മർദ്ദനത്തിനിരയാക്കി. താമരശേരി കമ്പിവേലിമ്മൽ ശിവജിയെ(42) ആണ് ഒരു സംഘം ക്രൂരമായി മർദ്ദിച്ചത്. ജീപ്പിലും, കാറിലും, പതിനഞ്ചോളം ബൈക്കുകളിലുമായി എത്തിയ സംഘമാണ് ഓട്ടോ ഡ്രൈവറെ മർദ്ദിച്ചത്. കമ്പിവടി ഉപയോഗിച്ച്, തലക്കും, ദേഹമാസകലവും മർദ്ദിക്കുകയായിരുന്നു.

ദിവസങ്ങൾക്ക് മുമ്പ് ഷാപ്പിലുണ്ടായ തർക്കത്തിന്റെയും അടിയുടെയും തുടർച്ചയാണ് ആക്രമണമെന്നാണ് പൊലീസ് പറയുന്നത്. മർദ്ദനത്തിൽ പരിക്കേറ്റ ശിവജിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : വായ്പാ കുരുക്ക് ആത്മഹത്യാ കേസുകളില്‍ പൊലീസിന്റെ കടുത്ത നടപടി: 70 വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്തു

കള്ള് ഷാപ്പില്‍ പാട്ട് പാടിയതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് വീടുകള്‍ക്ക് നേരെ ആക്രമണത്തിലേക്കെത്തിയത്. ഷാപ്പുടമയും കള്ള് കുടിക്കാനെത്തിയവരും തമ്മിലുമുള്ള പ്രശ്നം തർക്കത്തിലേക്കും സംഘം ചേർന്നുള്ള ആക്രമണത്തിലേക്കും എത്തുകയായിരുന്നു.

സംഭവത്തിൽ, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button