ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും പ്രധാനമാണ് ശരീരത്തിലെ വൃക്കകളുടെ പ്രവർത്തനം. ശരീരത്തിന്റെ അരിപ്പയായി ആണ് വൃക്കകള്‍ പ്രവർത്തിക്കുന്നത്. ശരീരത്തിൽ നിന്ന് വിഷ വസ്തുക്കളെയും മാലിന്യങ്ങളെയും പുറന്തള്ളാൻ വൃക്കകൾ പ്രവർത്തിക്കുന്നു. നമ്മുടെ ചില ദൈനംദിന ശീലങ്ങൾ പലപ്പോഴും വൃക്കകളെ ദോഷകരമായി ബാധിക്കുന്നുണ്ട്. വൃക്കകളുടെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നാം അറിയേണ്ടതുണ്ട്.
വേദന സംഹാരികളുടെ അമിത ഉപയോഗം വൃക്കകൾ വളരെ വേഗത്തിൽ തകരാറിലാക്കുമെന്ന് പലർക്കും അറിയില്ല. അതുപോലെ തന്നെയാണ്, ഉയർന്ന പഞ്ചസാര അടങ്ങിയ ഭക്ഷണം കഴിക്കുന്നത്. ഇത് അമിത വണ്ണത്തിന് ഇടയാക്കുകയും പ്രമേഹത്തിനും ഉയർന്ന രക്ത സമ്മർദ്ദത്തിനുമുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ രണ്ട് രോഗങ്ങളും ഒരു വ്യക്തിയുടെ വൃക്കകളെ തകരാറിലാക്കും.
ഉപ്പ് കൂടുതലുള്ള ഭക്ഷണക്രമം രക്തസമ്മർദ്ദം ഉയർത്താൻ പ്രവർത്തിക്കുന്നു. ഇത് വൃക്കരോഗ സാധ്യതയും വർദ്ധിപ്പിക്കുന്നു.
ദിവസം മുഴുവനും ഒരിടത്ത് ഇരിക്കുകയോ ശരീരം പൂർണ്ണമായി സജീവമാക്കാതിരിക്കുകയോ ചെയ്യുന്നതും വൃക്കരോഗത്തിന് കാരണമാകും.
പ്രോസസ് ചെയ്ത ഭക്ഷണങ്ങളിൽ സോഡിയവും ഫോസ്ഫറസും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ അവ കഴിക്കുന്നത് നമ്മുടെ വൃക്കകൾക്ക് വളരെ ദോഷകരമാണ്.
പുകവലി ശരീരത്തിലെ രക്തക്കുഴലുകളെ നശിപ്പിക്കുന്നു. ഇത് മന്ദഗതിയിലുള്ള രക്തയോട്ടത്തിലേക്കും അതിലൂടെ വൃക്കകളുടെ തകരാറിലേക്കും നയിക്കുന്നു. പുകവലി കിഡ്നി കാന്‍സറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
Post Your Comments