കൊല്ലം: തെന്മല ഡാമിന്റെ ഷട്ടർ ചൊവ്വാഴ്ച്ച തുറക്കും. മഴ ശക്തമായതിനെ തുടർന്നാണ് ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്. ഉച്ചയ്ക്ക് 12 മണിക്ക് മൂന്ന് ഷട്ടർ 30 സെന്റീമീറ്റർ വീതം തുറന്ന് അധിക ജലം കല്ലടയാറ്റിലേക്ക് ഒഴുക്കിവിടുമെന്ന് അധികൃതർ അറിയിച്ചു. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
Read Also: ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് ഉപഭോക്താവ് ആണോ? ആർബിഐയുടെ പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ
110.69 മീറ്ററാണ് തെന്മല ഡാമിൽ ഇന്ന് രേഖപ്പെടുത്തിയ ജലനിരപ്പ്. ഡാമിലെ പരമാവധി ജലനിരപ്പ് 115.82 മീറ്റർ ആണ്. 392.42 ദശലക്ഷം ക്യുബിക് മീറ്ററാണ് നിലവിൽ സംഭരിച്ചിട്ടുള്ളത്. മൊത്തം സംഭരണ ശേഷിയുടെ 78 ശതമാനം വരുമിത്. ജലനിരപ്പ് 113.74 മീറ്ററിലെത്തിയാൽ ബ്ലൂ അലേർട്ട് പുറപ്പെടുവിക്കും. 114.81 മീറ്ററിലെത്തിയാൽ ഓറഞ്ച് അലേർട്ടും 115.45 മീറ്ററിലെത്തിയാൽ റെഡ് അലേർട്ടും നൽകും. 504.92 ദശലക്ഷം ക്യുബിക് മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണശേഷി.
Post Your Comments