KeralaLatest NewsNews

വന്യജീവി വാരാഘോഷം: സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും ഒക്ടോബർ എട്ടു വരെ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യം. വന്യജീവി വാരാഘോഷത്തിനോട് അനുബന്ധിച്ചാണ് തീരുമാനം.

Read Also: മുസ്ലീം സ്ത്രീകളുടെ തട്ടമൂരിക്കാനുള്ള ഗൂഢ അജണ്ട: സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി അഡ്വ. തൊഹാനി

വന്യജീവി വാരാഘോഷത്തിന്റെ സമാപന സമ്മേളനം ഒക്ടോബർ എട്ടാം തീയതി കോഴിക്കോട് നടക്കും. വന്യജീവി വാരാഘോഷം 2023ന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂർ പുത്തൂരിലെ സുവോളജിക്കൽ പാർക്കിൽ വനംമന്ത്രി എ കെ ശശീന്ദ്രൻ നിർവ്വഹിച്ചു.

പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മൃഗങ്ങളെ കൊണ്ടു വരുന്ന ചടങ്ങ് ഇന്ന് നടന്നിരുന്നു. ഇതോടൊപ്പം സംസ്ഥാന – ജില്ലാ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വിപുലമായ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

Read Also: ഡല്‍ഹിയില്‍ പിടിയിലായ ഐഎസ് ഭീകരന്‍ മുഹമ്മദ് ഷാനവാസ് കേരളത്തിലെത്തി, തെളിവ് പുറത്തുവിട്ട് ഡല്‍ഹി പൊലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button