ഉപഭോക്താക്കൾക്ക് മികച്ച വാലിഡിറ്റി നൽകുന്ന പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ള ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ. കുറഞ്ഞ നിരക്കിൽ ദീർഘകാല വാലഡിറ്റി നൽകുന്ന പ്ലാനുകളായതിനാൽ ബിഎസ്എൻഎൽ ഇഷ്ടപ്പെടുന്നവർ നിരവധിയാണ്. ഇത്തവണ 90 ദിവസം വാലിഡിറ്റിയുള്ള പുതിയൊരു പ്ലാനുമായാണ് ബിഎസ്എൻഎൽ എത്തിയിരിക്കുന്നത്. ദീർഘകാല വാലിഡിറ്റി ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഈ ബഡ്ജറ്റ് ഫ്രണ്ട്‌ലി റീചാർജ് പ്ലാനിനെ കുറിച്ച് കൂടുതൽ അറിയാം.
മൂന്ന് മാസത്തോളം വാലിഡിറ്റിയുള്ള ഈ പ്ലാൻ ആക്ടിവേറ്റ് ചെയ്യുന്നതിനായി 439 രൂപയ്ക്കാണ് റീചാർജ് ചെയ്യേണ്ടത്. എന്നാൽ, ഇതൊരു വോയിസ് വൗച്ചർ പ്ലാനാണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതിനാൽ, ഈ പ്ലാനിന് കീഴിൽ അൺലിമിറ്റഡ് വോയിസ് കോളുകൾ മാത്രമാണ് ലഭിക്കുകയുള്ളൂ. കൂടാതെ, 300 എസ്എംഎസും സൗജന്യമാണ്. ഡാറ്റ ആനുകൂല്യങ്ങൾ ഒന്നും തന്നെ ഈ പ്ലാനിൽ ലഭിക്കുകയില്ല. ഡാറ്റ ആവശ്യമുള്ള ഉപഭോക്താക്കൾക്ക് മറ്റു പ്ലാനുകൾ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. അല്ലെങ്കിൽ ഡാറ്റയ്ക്കായി അധിക തുക ചെലവഴിക്കേണ്ടി വരും. ദീർഘകാല വാലിഡിറ്റിയിൽ ഇന്ത്യയ്ക്കുള്ളിലെവിടെയും അൺലിമിറ്റഡ് കോളുകൾ വിളിക്കാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.
Also Read: നിരവധി ക്രിമിനൽ കേസുകളിൽ പ്രതി: യുവാവ് ഗുണ്ടാ നിയമ പ്രകാരം അറസ്റ്റിൽ
Post Your Comments