Latest NewsKeralaNews

സഹകാരി സംരക്ഷണ പദയാത്ര സമാപിച്ചു

തൃശൂർ: സഹകരണ ബാങ്ക് തട്ടിപ്പ് നടത്തി ജനങ്ങളെ വഞ്ചിച്ച കമ്മ്യൂണിസ്റ്റ്-കോൺഗ്രസ്സ് കൊള്ളക്കാർക്കെതിരെ സുരേഷ് ഗോപി നയിച്ച സഹകാരി സംരക്ഷണ പദയാത്ര തൃശൂരിൽ സമാപിച്ചു. കരുവന്നൂർ ബാങ്കിന് മുന്നിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് യാത്ര ഉദ്ഘാടനം ചെയ്തത്. സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്, സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രൻ സംസ്ഥാന ഉപാധ്യക്ഷൻ ഗോപാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി നാഗേഷ്, ജില്ല അധ്യക്ഷൻ അനീഷ് കുമാർ, മേജർ രവി, ഉണ്ണികൃഷ്ണൻ മാസ്റ്റർ, രാധാകൃഷ്ണ മേനോൻ തുടങ്ങി നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.

Read Also: തന്നെക്കാൾ മുതിർന്ന സ്ത്രീകളുമായി ലൈംഗികബന്ധത്തിലേർപ്പെട്ടാൽ അകാല വാർദ്ധക്യമോ അതോ ഗുണമോ?

സഹകരണ കൊള്ളയിൽ ഇരയായി ജീവൻ നഷ്ടപ്പെട്ടവരുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന ചെയ്തുകൊണ്ട് തുടങ്ങിയ പദയാത്രയെ ആയിരങ്ങളാണ് അനുഗമിച്ചത്. കനത്ത മഴയെ പോലും അവഗണിച്ചുകൊണ്ട്, തൃശൂരിലെ പാവപ്പെട്ട ജനങ്ങളുടെ സ്‌നേഹാദരങ്ങളേറ്റുവാങ്ങി പദയാത്ര തൃശ്ശൂർ സഹകരണ ബാങ്ക് പരിസരത്ത് സമാപിച്ചു. സമാപന സമ്മേളനം എം ടി രമേശ് ഉദ്ഘാടനം ചെയ്തു. ഇടത് വലത് മുന്നണികളുടെ ജനവഞ്ചനയുടെ പ്രത്യക്ഷ ഉദാഹരണമായ സഹകരണ ബാങ്ക് തട്ടിപ്പിൽ പങ്കാളികളായ നേതാക്കളെയും ഉദ്യോഗസ്ഥരെയും തുറുങ്കിലടയ്ക്കും വരെ പ്രക്ഷോഭവുമായി രംഗത്തുണ്ടാകുമെന്ന് ബിജെപി അറിയിച്ചു.

Read Also: മകളോടിച്ച സ്കൂട്ടർ സൈക്കിൾ യാത്രക്കാരനെ ഇടിച്ച് അപകടം: ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button