KollamNattuvarthaLatest NewsKeralaNews

ബൈ​ക്ക്​ മോ​ഷ്​​ടി​ച്ച്​ ക​ട​ക്കാ​ൻ ശ്ര​മം: പ്ര​തി ​പി​ടി​യി​ൽ

വാ​ള​ത്തും​ഗ​ൽ ചേ​ത​ന ന​ഗ​ർ 165, ഉ​ണ്ണി നി​വാ​സി​ൽ ഉ​ണ്ണി​(23)യാ​ണ് പിടിയിലായത്

കൊ​ല്ലം: ബൈ​ക്ക്​ മോ​ഷ്​​ടി​ച്ച്​ ക​ട​ക്കാ​ൻ ശ്ര​മി​ക്ക​വെ പ്ര​തി പൊലീസ് ​പി​ടി​യി​ൽ. വാ​ള​ത്തും​ഗ​ൽ ചേ​ത​ന ന​ഗ​ർ 165, ഉ​ണ്ണി നി​വാ​സി​ൽ ഉ​ണ്ണി​(23)യാ​ണ് പിടിയിലായത്. ഈ​സ്റ്റ് പൊ​ലീ​സാണ് പ്രതിയെ പി​ടികൂടി​യ​ത്. ​

Read Also : പൊലീസിന് പിടികൊടുക്കാതെ മുങ്ങി നടന്നു, ലിഫ്റ്റ്‌ ചോദിച്ചു കയറിയത് എസ്.ഐയുടെ സ്കൂട്ടറിലും: പീഡനശ്രമക്കേസ് പ്രതി പിടിയിൽ

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 10.15-ന് ആണ് സംഭവം.​ ​പ​ട്രോ​ളി​ങ്​ സം​ഘം ലാ​ൽ ബ​ഹ​ദൂ​ർ സ്​​റ്റേ​ഡി​യ​ത്തി​ന് സ​മീ​പം ഇ​രു​ച​ക്ര വാ​ഹ​ന​വു​മാ​യി ഉ​ണ്ണി​യെ കാ​ണു​ക​യാ​യി​രു​ന്നു. സം​ശ​യം​തോ​ന്നി പ​രി​ശോ​ധി​ച്ച​പ്പോ​ൾ വാ​ഹ​ന​ത്തി​ന്‍റെ ഇ​ഗ്നീ​ഷ്യ​ൻ വ​യ​ർ പൊ​ട്ടി​ച്ച​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്ന്, ന​ട​ത്തി​യ ചോ​ദ്യം​ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

മോ​ഷ​ണ​ക്കേ​സി​ൽ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച​ശേ​ഷം ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തി​റ​ങ്ങി​യ പ്ര​തി വീ​ണ്ടും മോ​ഷ്​​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button