Latest NewsKeralaNews

നിരന്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ: പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി

കൊച്ചി: നിരന്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. കൊച്ചി സിറ്റി പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നരഹത്യ, ദേഹോപദ്രവം ഏൽപ്പിക്കൽ, കവർച്ച, മുതലുകൾ നശിപ്പിക്കൽ, അന്യായ തടസ്സം ചെയ്യൽ തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങളിലെ പ്രതിയും പൊതുജന സമാധാന ലംഘന പ്രവർത്തനങ്ങളിൽ സ്ഥിരമായി ഏർപ്പെട്ടുവരുന്നതുമായ എറണാകുളം, തോപ്പുംപടി കരിവേലിപ്പടി കരയിൽ വലിയവീട്ടിൽ വിശ്വനാഥൻ മകൻ തമ്പി എന്ന് വിളിക്കുന്ന അനിൽകുമാർ(45) എന്നയാളെയാണ് നാടു കടത്തിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എ അക്ബർ ഐപിഎസിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Read Also: ക്രൈസ്തവര്‍ക്ക് ചേരാന്‍ പറ്റാത്ത പാര്‍ട്ടിയായി തോന്നുന്നില്ല: ബിജെപി അംഗത്വം സ്വീകരിച്ച് ഫാ. കുര്യാക്കോസ് മറ്റം

കൊച്ചി സിറ്റി പോലീസിന്റെ പരിധിയിൽ പ്രവേശിക്കുന്നതിനും ടി പ്രദേശത്ത് ഏതെങ്കിലും വിധത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും ഇയാളെ 1 വർഷത്തേക്ക് തടഞ്ഞു കൊണ്ടുള്ളതാണ് കാപ്പ ഉത്തരവ്. ഈ ഉത്തരവ് ലംഘിച്ചാൽ ഇയാൾക്ക് മൂന്നുവർഷം വരെ നീളാവുന്ന കാലാവധിക്കുള്ള തടവ് ശിക്ഷ ലഭിക്കുന്നതാണ്. ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എ അക്ബർ ഐപിഎസ് അറിയിച്ചു.

Read Also: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി ഖാലിസ്ഥാൻ അനുകൂലികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button