Latest NewsNewsDevotional

ആഗ്രഹസാഫല്യത്തിനായി ഈ ക്ഷേത്ര സന്ദർശനം നടത്തൂ..

ഇവിടെ നെയ് വിളക്ക് ദേവിക്ക് സമർപ്പിച്ച് പ്രാർത്ഥിച്ചാൽ, ഏത് അസാധ്യകാര്യവും നടക്കുമെന്നാണ് വിശ്വാസം

കണ്ണൂർ ജില്ലയിലെ പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നാണ് മൃദംഗശൈലേശ്വരി ക്ഷേത്രം. മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദുർഗയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. കൂടാതെ, സരസ്വതി, ലക്ഷ്മി, കാളി അഥവാ പോർക്കലി സങ്കൽപ്പങ്ങളും ഇവിടെ പൂജിക്കുന്നു. ഗണപതി, ദക്ഷിണാമൂർത്തി, ശാസ്താവ്, നാഗദൈവങ്ങൾ എന്നിവരാണ് ഈ ക്ഷേത്രത്തിലെ ഉപദേവതകൾ. പരശുരാമൻ സ്ഥാപിച്ച 108 ദുർഗ ക്ഷേത്രങ്ങളിൽ ഒന്നെന്ന പ്രത്യേകതയും മൃദംഗശൈലേശ്വരി ക്ഷേത്രത്തിന് ഉണ്ട്.

ഇവിടെ നെയ് വിളക്ക് ദേവിക്ക് സമർപ്പിച്ച് പ്രാർത്ഥിച്ചാൽ, ഏത് അസാധ്യകാര്യവും നടക്കുമെന്നാണ് വിശ്വാസം. നവരാത്രിയും മീനമാസത്തിലെ പൂരം ഉത്സവവും ഇവിടെ ആഘോഷമായി കൊണ്ടാടുന്നു. അലങ്കാരപൂജ, നിത്യ പൂജ, വിശേഷാൽ നിറമാല, ത്രികാലപൂജ എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ. കഥകളിയിലെ വന്ദനശ്ലോകമായ ” മാതംഗന നമബ്ജ വാസര മണീം…” എന്ന കാവ്യം ഈ ക്ഷേത്രത്തിൽ വച്ചാണ് രചിച്ചതെന്നാണ് വിശ്വാസം.

Also Read: ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരം സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കും: മന്ത്രി പി രാജീവ്

തലശ്ശേരി-കൂത്തുപറമ്പ്- ഉരുവച്ചാൽ- ശിവപുരം തില്ലങ്കേരി വഴി മുഴക്കുന്ന് എത്തിച്ചേരാം. കൂടാതെ, കണ്ണൂർ- മട്ടന്നൂർ- ഇരിട്ടി-കക്കയങ്ങാട്- മുഴക്കുന്ന് ഈ വഴിയിലൂടെയും ക്ഷേത്രത്തിൽ എത്താവുന്നതാണ്. കൊട്ടിയൂർ അമ്പലവും മാമാനിക്കുന്ന് ക്ഷേത്രവുമാണ് മൃദംഗശൈലേശ്വരി ക്ഷേത്രത്തിന് സമീപമുള്ള മറ്റു പ്രധാന ക്ഷേത്രങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button