ഡിജിറ്റൽ പണമിടപാട് രംഗത്ത് പുത്തൻ ചുവടുവെപ്പുമായി റേഷൻ കടകളും എത്തുന്നു. സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളിലും ഒരു മാസത്തിനകം ഡിജിറ്റൽ പണമിടപാട് സംവിധാനം ഒരുക്കാനാണ് ഭക്ഷ്യവകുപ്പിന്റെ പദ്ധതി. ഇതോടെ, ഉപഭോക്താക്കൾക്ക് ക്യുആർ കോഡ് സ്കാൻ ചെയ്ത് പണം നൽകാൻ സാധിക്കും. നിലവിൽ, സംസ്ഥാനത്തെ 40 ശതമാനത്തോളം വ്യാപാരികൾ സ്വന്തം നിലയിൽ ഈ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ക്യുആർ കോഡ് സ്കാൻ ചെയ്ത് പണം നൽകുമ്പോൾ അതത് വ്യാപാരികളുടെ അക്കൗണ്ടിൽ പണം ക്രെഡിറ്റാകുന്നതാണ്. ഇതിനായി ഒരു ബാങ്കിനെ ചുമതലപ്പെടുത്തും. മികച്ച വ്യവസ്ഥകൾ അംഗീകരിക്കുന്ന ബാങ്കിനെയാണ് തിരഞ്ഞെടുക്കുക. ബാങ്കുകളുമായുള്ള ചർച്ച അന്തിമ ഘട്ടത്തിലാണ്. നിലവിലുള്ളത് പോലെ പണം നൽകിയും റേഷൻ വാങ്ങാവുന്നതാണ്. സംസ്ഥാനത്തെ 14,000-ലധികം വരുന്ന റേഷൻ കടകളുടെ പ്രവർത്തനം പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ ക്യുആർ കോഡ് സംവിധാനം ലഭ്യമാണ്.
Also Read: ആഗ്രഹസാഫല്യത്തിനായി ഈ ക്ഷേത്ര സന്ദർശനം നടത്തൂ..
Post Your Comments