ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് നടത്തിയ ചരിത്ര നിമിഷത്തെ അനുസ്മരിച്ച് സംഘടിപ്പിക്കുന്ന ‘ചന്ദ്രയാൻ മഹാക്വിസിൽ’ രജിസ്റ്റർ ചെയ്യാൻ അവസരം. അഭിമാനകരമായ നേട്ടത്തെ ഒന്നിച്ച് ആഘോഷമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ ചന്ദ്രയാൻ മഹാക്വിസ് സംഘടിപ്പിക്കുന്നത്. ചന്ദ്രയാൻ മഹാക്വിസിന്റെ ഭാഗമാകാൻ ഇതിനോടകം തന്നെ രാജ്യത്തെ പൗരന്മാരോട് ഐഎസ്ആർഒ നിർദ്ദേശിച്ചിരുന്നു.
ചന്ദ്രയാൻ മഹാക്വിസിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് MyGov എന്ന ഔദ്യോഗിക വെബ്സൈറ്റിലെ isroquiz.mygov.in എന്നതിൽ അക്കൗണ്ട് സൃഷ്ടിക്കേണ്ടതുണ്ട്. തുടർന്ന് ‘Participate Now’ എന്ന ടാബിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകണം. രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കിയാൽ ക്വിസിൽ പങ്കെടുക്കാവുന്നതാണ്. ഇതിനായി ഫോൺ നമ്പറിലേക്കോ, ഇമെയിലേക്കോ എത്തുന്ന ഒടിപി രേഖപ്പെടുത്തേണ്ടതുണ്ട്.
Also Read: നിലനിൽപ്പിന് വേണ്ടി നേതാക്കള്‍ അക്രമ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നു: കുഞ്ചാക്കോ ബോബന്‍
10 ചോദ്യങ്ങൾക്കാണ് ഉത്തരം നൽകേണ്ടത്. ക്വിസിൽ പങ്കെടുത്ത് 24 മണിക്കൂർ കഴിഞ്ഞാൽ സർട്ടിഫിക്കറ്റ് ഫോണിൽ എത്തും. മത്സരം അവസാനിച്ച് കഴിഞ്ഞാൽ മാത്രമാണ് ഉത്തരങ്ങൾ പുറത്തുവിടുക. മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഒരാൾക്ക് ഒരു ലക്ഷം രൂപ സമ്മാനമായി ലഭിക്കും. രണ്ടാം സമ്മാനം 75,000 രൂപയും, മൂന്നാം സമ്മാനം 50,000 രൂപയുമാണ്. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച ചന്ദ്രയാൻ മഹാക്വിസ് ഒക്ടോബർ 31നാണ് സമാപിക്കുക.
Post Your Comments