തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി കനത്ത മഴ പെയ്തതോടെ വിവിധയിടങ്ങളില്‍ നാശനഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ട്. കനത്ത മഴയില്‍ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളം കയറിയതിനെ തുടര്‍ന്ന് കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ പ്രതിസന്ധിയിലായി. വിവിധ ജില്ലകളില്‍ വീടുകള്‍ക്ക് മുകളിലേക്ക് മരം വീണ് അപകടമുണ്ടായി.
Read Also: ഇൻസ്റ്റഗ്രാം ബന്ധം പ്രണയമായി; 17-കാരിയെ പീഡിപ്പിച്ച കാമുകനും സുഹൃത്തും അറസ്റ്റിൽ
മഴ കനത്തതോടെ സംസ്ഥാനത്ത് വിവിധ ഇടങ്ങളിലാണ് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നഗര മലയോര വ്യത്യാസമില്ലാതെ മഴ പെയ്തതോടെ പലസ്ഥലങ്ങളിലും വെള്ളം കയറി. തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. എറണാകുളം മുളവുകാട് വീടിനു മുകളിലേക്ക് മരം വീണ് അപകടമുണ്ടായി. മുഴുവനൂരില്‍ റോഡിന് നടുവിലേക്ക് വീണ മരം ഫയര്‍ഫോഴ്സ് എത്തി മുറിച്ച് നീക്കി. ബണ്ട് കരകവിഞ്ഞ് വെള്ളം റോഡിലേക്ക് ഒഴുകിയതിനെത്തുടര്‍ന്ന് തൃശ്ശൂര്‍- മനക്കൊടി- പുള്ള് റോഡില്‍ ഗതാഗതം നിരോധിച്ചു. ആലപ്പുഴയില്‍ ശക്തമായ കാറ്റില്‍ മരം കടപുഴകി വീണ് ബൈക്ക് തകര്‍ന്നു. മഴ തുടരുന്നതോടെ കുട്ടനാട്ടിലെ നെല്‍ക്കര്‍ഷകരും പ്രതിസന്ധിയിലായി.
കനത്ത കാറ്റിലും മഴയിലും മലപ്പുറത്ത് മൂന്നു വീടുകള്‍ക്ക് മുകളിലേക്ക് മരം കടപുഴകി വീണു. നാലു വൈദ്യുത പോസ്റ്റുകളും തകര്‍ന്നു. കോഴിക്കോട് ജില്ലയില്‍ ഇന്നലെ രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. മുക്കത്ത് കിണര്‍ ഇടിഞ്ഞു താഴുകയും വീട് അപകടാവസ്ഥയിലാവുകയും ചെയ്തതോടെ കുടുംബത്തെ മാറ്റി പാര്‍പ്പിച്ചു. ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും ജലാശയങ്ങളിലേക്കുള്ള പ്രവേശനം നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments