ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യത്തില്‍ തന്നെയാണ്. തലമുടി വളരാൻ പോഷകഗുണമുള്ള ഭക്ഷണം കഴിക്കാനാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്.
അത്തരത്തില്‍ തലമുടി വളരാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
ഈന്തപ്പഴം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഈന്തപ്പഴത്തിൽ ഇരുമ്പിന്റെ അംശം കൂടുതലുള്ളതിനാൽ പതിവായി ഇവ കഴിക്കുന്നത് തലമുടി വളരാൻ സഹായിക്കും.
ബദാം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീൻ, ഇരുമ്പ്, ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക്, വിറ്റാമിൻ ഇ, വിറ്റാമിന്‍ ബി1, ബി6 എന്നിവ അടങ്ങിയ ബദാം തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും.
വാള്‍നട്സ് ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ വാള്‍നട്ടുകള്‍ തലമുടിക്കും ചര്‍മ്മത്തിനും വരെ നല്ലതാണ്. അതിനാല്‍ ഇരുമ്പ്, സിങ്ക് , കാത്സ്യം, വിറ്റാമിന്‍ ഇ, ആന്‍റിഓക്സിഡന്‍റുകള്‍ എന്നിവ ധാരാളം അടങ്ങിയ വാള്‍നട്ടുകള്‍ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.
മുട്ടയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകളും വിറ്റാമിന്‍ എയും ധാരാളം അടങ്ങിയതാണ് മുട്ട. തലമുടിയുടെ വളർച്ചയ്ക്ക് സഹായകമായ ബയോട്ടിൻ, സിങ്ക് എന്നിവയും മുട്ടയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ട പതിവായി കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.
Post Your Comments