![](/wp-content/uploads/2023/10/gold.gif)
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ബാങ്കിലെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണം കാണാതായ കേസ് വഴിത്തിരിവില്‍. കാണാതായെന്ന് പറഞ്ഞ അറുപത് പവനോളം സ്വര്‍ണം ബന്ധുവിന്റെ വീട്ടില്‍ മറന്നു വെച്ചതാണെന്ന് ലോക്കറിന്റെ ഉടമ പൊലീസിനെ അറിയിച്ചു.
Read Also: പ്രഭാതഭക്ഷണത്തിൽ ഓട്സ് ഉൾപ്പെടുത്തണം: കാരണമിത്
എടമുട്ടം നെടിയിരിപ്പില്‍ സണ്ണിയുടെ ഭാര്യ സുനിതയാണ് കൊടുങ്ങല്ലൂര്‍ ടൗണ്‍ സഹകരണ ബാങ്കിന്റെ അഴീക്കോട് ശാഖയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണത്തില്‍ നിന്നും അറുപത് പവനോളം തൂക്കമുള്ള ആഭരണങ്ങള്‍ കാണാതായതായി കൊടുങ്ങല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നത്. തന്റെയും അമ്മ സാവിത്രിയുടെയും പേരിലുള്ള സേഫ് ഡെപ്പോസിറ്റ് ലോക്കറില്‍ സൂക്ഷിച്ചിരുന്ന നൂറോളം പവന് തൂക്കമുള്ള സ്വര്‍ണാഭരണങ്ങളില്‍ നിന്നും അറുപതു പവനോളം കാണാതായി എന്നായിരുന്നു സുനിതയുടെ പരാതി.
ബാങ്ക് ലോക്കറിലെ സ്വര്‍ണം നഷ്ടപ്പെട്ടതായുള്ള ആക്ഷേപത്തെ കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ടൗണ്‍ സഹകരണ ബാങ്ക് അധികൃതരും പൊലീസില്‍ പരാതി നല്‍കിയിരുന്നു. സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെ താക്കോല്‍ ലോക്കര്‍ ഇടപാടുകാരന്റെ കൈവശവും, മാസ്റ്റര്‍ കീ ബാങ്കിലുമാണ് സൂക്ഷിക്കാറുള്ളത്. രണ്ട് താക്കോലുകളും ഉപയോഗിച്ച് മാത്രമേ ലോക്കര്‍ തുറക്കാനും കഴിയൂ. അതുകൊണ്ട് തന്നെ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് അന്വേഷണമാണ് പൊലീസ് നടത്തി വന്നിരുന്നത്. അന്വേഷണം മുന്നോട്ടു പോകുന്നതിനിടയിലാണ് സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ലോക്കറുടമ പൊലീസിനെ അറിയിച്ചത്.
ലോക്കറില്‍ നിന്നെടുത്ത സ്വര്‍ണം ബന്ധുവിന്റെ വീട്ടില്‍ മറന്നുവെക്കുകയായിരുന്നു എന്നാണ് ഉടമ പറയുന്നത്.
Post Your Comments