Latest NewsNewsBusiness

പാസ്‌വേർഡ് ഷെയർ ചെയ്താൽ ഇനി പണി പാളും! കർശന നടപടിയുമായി ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറും

അടുത്തിടെ കനേഡിയൻ സബ്സ്ക്രൈബർമാർക്ക് പുതിയ വ്യവസ്ഥകളെ കുറിച്ചുള്ള വിവരങ്ങൾ ഇമെയിൽ മുഖാന്തരം കമ്പനി കൈമാറിയിരുന്നു

പാസ്‌വേർഡ് ഷെയറിംഗിനെതിരെ നടപടി കടുപ്പിച്ച് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ രംഗത്ത്. മറ്റുള്ള വ്യക്തികൾക്ക് പാസ്‌വേഡുകൾ ഷെയർ ചെയ്യരുതെന്ന് കമ്പനി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ വർഷം നവംബർ ഒന്ന് മുതൽ അക്കൗണ്ടുമായി ബന്ധപ്പെട്ട് കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പാസ്‌വേർഡ് ഷെയറിംഗിനെതിരെ കർശന നിലപാട് സ്വീകരിക്കുന്നത്. നിയമലംഘനം നടത്തിയതായി ശ്രദ്ധയിൽപ്പെട്ടാൽ അക്കൗണ്ട് പൂർണ്ണമായും അവസാനിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ സാധ്യതയുണ്ട്.

അടുത്തിടെ കനേഡിയൻ സബ്സ്ക്രൈബർമാർക്ക് പുതിയ വ്യവസ്ഥകളെ കുറിച്ചുള്ള വിവരങ്ങൾ ഇമെയിൽ മുഖാന്തരം കമ്പനി കൈമാറിയിരുന്നു. പാസ്‌വേർഡ് ഷെയറിംഗ് നിയന്ത്രണം എങ്ങനെയാണ് നടപ്പിലാക്കുന്നത് എന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പുതിയ നിബന്ധനകൾ നവംബർ ഒന്ന് മുതൽ കാനഡയിൽ നിലവിൽ വരുന്നതാണ്. ഘട്ടം ഘട്ടമായി മറ്റ് രാജ്യങ്ങളിലേക്കും നിയന്ത്രണങ്ങൾ വ്യാപിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. അടുത്തിടെ പ്രമുഖ വീഡിയോ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് പാസ്‌വേർഡ് ഷെയറിംഗ് കർശനമായി നിയന്ത്രിച്ചിരുന്നു.

Also Read: പാർട്ടി പറഞ്ഞാൽ എന്തും നടപ്പാക്കുമെന്ന് ഗോപി കോട്ടമുറിക്കൽ; തീഹാറിൽ ഗോതമ്പുണ്ട തിന്നേണ്ടി വരുമെന്ന് സന്ദീപ് വാര്യർ

shortlink

Related Articles

Post Your Comments


Back to top button