KeralaLatest NewsNews

ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരം സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കും: മന്ത്രി പി രാജീവ്

തിരുവനന്തപുരം: കേരളത്തിലേക്ക് വരുന്ന സഞ്ചാരികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നും ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾ കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുമെന്നും വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. ചാമ്പ്യൻസ് ബോട്ട് ലീഗ് മൂന്നാം പതിപ്പിന്റെ നാലാം മത്സരം പിറവത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Read Also: അണ്ടര്‍ 19 സാഫ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യയ്ക്ക്: ഫൈനലില്‍ തകർത്തത് പാകിസ്ഥാനെ

എറണാകുളം ജില്ലയുടെ എല്ലാ ഭാഗങ്ങളും വിനോദ സഞ്ചാരികൾക്ക് ആകർഷിക്കാൻ കഴിയുന്ന എന്തെങ്കിലും പ്രത്യേകതയുള്ള ഇടമാണ്. പിറവവും അതിന്റെ ഭാഗമാണ്. പിറവത്ത് നടന്നുവരുന്ന ചാമ്പ്യൻസ് ബോട്ട് ലീഗും അത്തരത്തിൽ വിനോദസഞ്ചാരികളെ ആകർഷിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

അനുകൂലമല്ലാത്ത കാലാവസ്ഥയെങ്കിലും തുഴയുന്നവർക്ക് മഴ ആവേശമാണെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച അനൂപ് ജേക്കബ് എം.എൽ.എ പറഞ്ഞു. പിറവത്തിന്റെ ജലോത്സവമായ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ വേദിയിൽ തുഴ കൈമാറാൻ അവസരം ലഭിച്ചതിൽ ഏറെ അഭിമാനിക്കുന്നുവെന്ന് നടൻ ലാലു അലക്സ് പറഞ്ഞു.

ചാമ്പ്യൻ ബോട്ട് ലീഗ് മത്സരങ്ങളുടെ ഇടവേളയിൽ കലപരിപാടികളും അരങ്ങേറി. വിവിധ മേഖലയിൽ മികവ് പുലർത്തിയ കലാകാരന്മാരെ വേദിയിൽ ആദരിച്ചു.

പിറവം നഗരസഭ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ്, ഡെപ്യൂട്ടി ചെയർമാൻ കെ.പി സലിം, മുൻ എംഎൽഎ എം.ജെ ജേക്കബ്, കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ വിജയാ ശിവൻ തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.

Read Also: 4000 കലാകാരന്മാരും 300 കലാപരിപാടികളുമായി കേരളീയം കലാവിരുന്ന്

shortlink

Related Articles

Post Your Comments

Related Articles


Back to top button