2023 ഏഷ്യൻ ഗെയിംസിന്റെ എട്ടാം ദിവസം (ഒക്‌ടോബർ 01) ഇന്ത്യയ്ക്ക് വീണ്ടും സ്വർണം. പുരുഷന്മാരുടെ ഷോട്ട്പുട്ടിൽ തജീന്ദർപാൽ സിങ് തൂർ സ്വർണം നേടി. ജൂലൈയിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലും പുരുഷന്മാരുടെ ഷോട്‌പുട്ടിൽ ഇന്ത്യയുടെ തജീന്ദർപാൽ സിങ് ടൂർ സ്വർണം നേടിയിരുന്നു.
നേരത്തെ, സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സാബിൾ സ്വർണം നേടിയിരുന്നു. ട്രാപ്പ് ഇനത്തിൽ പുരുഷന്മാരുടെ ട്രാപ്പ് ഷൂട്ടർമാരായ കിനാൻ ഡാരിയസ് സൊരാവർ സിങ്ങും പൃഥ്വിരാജും ഇന്ന് ആദ്യ സ്വർണം നേടിയപ്പോൾ അതേ ഇനത്തിൽ വനിതാ ടീം വെള്ളി നേടി. ഇന്ത്യയുടെ എയ്‌സ് ഗോൾഫ് താരം അദിതി അശോക് നാലാമത്തെയും അവസാനത്തെയും റൗണ്ടിലെ മോശം പ്രകടനത്തിന് ശേഷം വെള്ളി കൊണ്ട് തൃപ്തിപ്പെട്ടു. ബാഡ്മിന്റൺ പുരുഷ ടീം ഇനത്തിൽ ചരിത്രപരമായ സ്വർണ്ണ മെഡൽ മത്സരത്തിൽ ഇന്ത്യൻ പുരുഷ ടീം ചൈനയുമായി കൊമ്പുകോർക്കുന്നു.
Post Your Comments