Latest NewsNewsBusiness

വ്യോമയാന മേഖലയിൽ എയർ ഇന്ത്യയുടെ നിർണായക ചുവടുവെയ്പ്പ്! ഇത്തവണ സ്വന്തമാക്കിയത് 2 എയർക്രാഫ്റ്റുകൾ

പുതിയ വിമാനങ്ങൾ എത്തുന്നതോടെ, എയർ ഇന്ത്യ എക്സ്പ്രസിന് ഡൊമസ്റ്റിക്, ഇന്റർനാഷണൽ നെറ്റ്‌വർക്ക് വിപുലീകരിക്കാൻ കഴിയുന്നതാണ്

എയർ ഇന്ത്യ ഗ്രൂപ്പ് ബോയിംഗിന് നൽകിയ വൻ ഓർഡറിൽ നിന്നുള്ള ആദ്യ വിമാനങ്ങൾ എത്തി. റിപ്പോർട്ടുകൾ പ്രകാരം, രണ്ട് പുതിയ ബോയിംഗ് 737 മാക്സ്-8 എയർക്രാഫ്റ്റുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് സ്വന്തമാക്കിയിരിക്കുന്നത്. വാഷിംഗ്ടണിലെ ബോയിംഗ് കേന്ദ്രത്തിൽ നിന്നാണ് രണ്ട് എയർക്രാഫ്റ്റുകളുടെയും ഡെലിവറി നടന്നത്. വരും വർഷങ്ങളിൽ ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് എയർ ഇന്ത്യ ഗ്രൂപ്പ് വൻ ഓർഡറാണ് ബോയിംഗിന് നൽകിയത്.

പുതിയ വിമാനങ്ങൾ എത്തുന്നതോടെ, എയർ ഇന്ത്യ എക്സ്പ്രസിന് ഡൊമസ്റ്റിക്, ഇന്റർനാഷണൽ നെറ്റ്‌വർക്ക് വിപുലീകരിക്കാൻ കഴിയുന്നതാണ്. ഇതിലൂടെ യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകാൻ സാധിക്കും. അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നിർമ്മിച്ച ഈ വിമാനങ്ങൾ ഇന്ധനക്ഷമതയുടെ കാര്യത്തിൽ ബഹുദൂരം മുന്നിലാണ്. നൂതന സാങ്കേതിക വിംഗ് ലൈറ്റുകളും, കാര്യക്ഷമതയുള്ള എൻജിനുകളും ഉപയോഗിച്ച് ഇന്ധനം ഉപയോഗത്തിലും എമിഷനിലും 20 ശതമാനം കുറവ് കൈവരിക്കാൻ കഴിയും.

Also Read: വഴക്കിനിടെ യുവാവിനെ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്നു: പ്രായപൂർത്തിയാകാത്ത 2 കുട്ടികൾ പിടിയിൽ

പഴയ മോഡലുകളെ അപേക്ഷിച്ച് ബോയിംഗ് 737 മാക്സ്-8 എയർക്രാഫ്റ്റുകളിൽ ശബ്ദമലിനീകരണം താരതമ്യേന കുറവാണ്. ഇതിനോടൊപ്പം എയർഫ്രെയിം പരിപാലന ചിലവിൽ 14 ശതമാനത്തോളം കുറവും വാഗ്ദാനം ചെയ്യുന്നുണ്ട്. ഘട്ടം ഘട്ടമായി വിവിധ ഇടങ്ങളിലേക്ക് എയർ ഇന്ത്യ ഗ്രൂപ്പ് ഉടൻ തന്നെ സർവീസ് വിപുലീകരിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button