MalappuramNattuvarthaLatest NewsKeralaNews

മലപ്പുറത്ത് ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയ സംഭവം: ഡോക്ടര്‍മാരെ പിരിച്ചുവിട്ടു

മലപ്പുറം: പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയ സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് താൽക്കാലിക ഡോക്ടര്‍മാരെയാണ് പിരിച്ചുവിട്ടത്. ഇവര്‍ക്കൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു സ്റ്റാഫ് നഴ്‌സിനെ സസ്‌പെൻഡ് ചെയ്തു. ആരോഗ്യവകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സിനും വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ആരോഗ്യമന്ത്രിക്ക് അന്തവും കുന്തവുമില്ലെന്ന് ഇനിയും പറയും, ‘സാധനം’ എന്ന വാക്ക് പിന്‍വലിക്കുന്നു’: കെഎം ഷാജി

പാലപ്പെട്ടി സ്വദേശിനി രുക്സാനയ്ക്കാണ് ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തം നല്‍കിയത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി രുക്സാനയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തം മാറി നൽകിയതായി മനസിലാക്കിയ ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് രുക്സാന.

shortlink

Related Articles

Post Your Comments

Related Articles


Back to top button