Latest NewsIndiaNews

ടൂറിസ്റ്റ് ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞു: 8 പേർക്ക് ദാരുണാന്ത്യം

ചെന്നൈ: ടൂറിസ്റ്റ് ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് 8 പേർക്ക് ദാരുണാന്ത്യം. ഊട്ടി കൂനൂർ മരപ്പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. ബസിൽ 54 പേർ യാത്ര ചെയ്തിരുന്നുവെന്നാണ് വിവരം.ഇതിൽ 30ലധികം പേരെ കൂനൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4 പേരുടെ നില ഗുരുതരമാണ്.

Read Also: കരുവന്നൂർ തട്ടിപ്പ്: സതീഷ് കുമാറിനെ നന്നായറിയാം, രാമനിലയത്തിൽ പലരും വന്നു കാണാറുണ്ടെന്ന് ഇ.പി ജയരാജൻ

വി നിതിൻ (15), എസ് ബേബികല (36), എസ് മുരുഗേശൻ (65), പി മുപ്പിഡത്തേ (67), ആർ കൗസല്യ (29) എന്നിവരാണു മരിച്ച അഞ്ചുപേർ. മരണപ്പെട്ടവരിൽ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല.

ഊട്ടിയിൽ നിന്നു തിരിച്ചുവരികയായിരുന്ന ബസിൽ തെങ്കാശി സ്വദേശികളാണുണ്ടായിരുന്നത്. മേട്ടുപ്പാളയം – കൂനൂർ റോഡിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

Read Also: കരുവന്നൂർ തട്ടിപ്പ്: സതീഷ് കുമാറിനെ നന്നായറിയാം, രാമനിലയത്തിൽ പലരും വന്നു കാണാറുണ്ടെന്ന് ഇ.പി ജയരാജൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button