ന്യൂഡൽഹി: ദ്വാരകയിലെ പാർക്കിൽ തിരുവല്ല സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ദ്വാരക മോഡിന് സമീപം ശിവാനി എൻക്ലേവിൽ താമസിച്ചിരുന്ന തിരുവല്ല മേപ്രാൽ സ്വദേശി പിപി സുജാതനാണ് (58) മരിച്ചത്. എസ്എൻഡിപി ദ്വാരക ശാഖ സെക്രട്ടറിയായിരുന്നു.
അടുക്കളോപകരണ നിർമാണം നടത്തിയിരുന്ന സുജാതൻ വ്യാഴാഴ്ച രാത്രി ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതായി ബന്ധുക്കൾ പറയുന്നു. പിന്നീട് വെള്ളിയാഴ്ച വീടിനടുത്ത് തന്നെയുള്ള പാർക്കിൽ മരത്തിൽ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. കൊലപാതകത്തിനുശേഷം മൃതദേഹം കെട്ടിത്തൂക്കിയതാണോയെന്ന് സംശയിക്കുന്നതായും കുുടുബം വ്യക്തമാക്കി.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ഹരിനഗർ ദീൻദയാൽ ഉപാധ്യായ ആശുപത്രിയിലുള്ള മൃതദേഹം ശനിയാഴ്ച പോസ്റ്റുമോർട്ടം നടത്തും. പ്രീതിയാണ് സുജാതന്റെ ഭാര്യ. മക്കൾ: ശാന്തിപ്രിയ, അമൻ.
Post Your Comments