സംസ്ഥാനത്ത് ട്രഷറി ബില്ലുകളുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങൾ കടുപ്പിച്ച് ധനകാര്യ വകുപ്പ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നാണ് ട്രഷറി നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 10 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ പാസാക്കേണ്ടതില്ലെന്നാണ് ധനകാര്യ വകുപ്പിന്റെ തീരുമാനം. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ധനകാര്യ വകുപ്പ് ട്രഷറി ഡയറക്ടർക്ക് നൽകിയിട്ടുണ്ട്. 10 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ പാസാക്കണമെങ്കിൽ സർക്കാറിന്റെ പ്രത്യേക അനുമതി വാങ്ങേണ്ടതാണ്.
നിലവിൽ, 25 ലക്ഷം രൂപ വരെയുള്ള ബില്ലുകൾ ട്രഷറി മുഖേന പാസാക്കി നൽകുമായിരുന്നു. ഇതാണ് 10 ലക്ഷമാക്കി ധനകാര്യവകുപ്പ് കുറച്ചിരിക്കുന്നത്. ട്രഷറി ബില്ലുകൾ പാസാക്കുന്നതുമായി ബന്ധപ്പെട്ട് സോഫ്റ്റ്‌വെയറിൽ പ്രത്യേക മാറ്റങ്ങൾ നടപ്പാക്കാൻ ട്രഷറി ഓഫീസർമാർക്ക് ഉടൻ തന്നെ നിർദ്ദേശം നൽകുന്നതാണ്.
Also Read: ‘ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇന്ത്യ’ പട്ടികയിൽ ഇടം നേടി ഫിൻജന്റ്
Post Your Comments