കപ്പൽ വഴിയുള്ള ചരക്ക് നീക്കത്തിലൂടെ കൊച്ചി തുറമുഖത്തിന് വീണ്ടും നേട്ടം. നടപ്പ് സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ ചരക്ക് നീക്കത്തിലൂടെ 21.8 ശതമാനം വളർച്ചയാണ് കൈവരിച്ചത്. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ പങ്കുവെച്ചിട്ടുണ്ട്. ആഗോള മാരിടൈം ഉച്ചകോടിയുടെ മുന്നോടിയായി സംഘടിപ്പിച്ച റോഡ് ഷോയിലെ വീഡിയോ സന്ദേശത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിവർഷം 35 ദശലക്ഷം ടൺ ചരക്കാണ് കൊച്ചിയിലൂടെ കടന്നുപോകുന്നത്.
രാജ്യത്തെ 12 പ്രധാന തുറമുഖങ്ങൾ പരിഗണിക്കുമ്പോൾ പ്രത്യേക സ്ഥാനം തന്നെയാണ് കൊച്ചി തുറമുഖത്തിന് ഉള്ളത്. അതേസമയം, ഉദ്ഘാടനത്തിന് ഒരുങ്ങുന്ന വിഴിഞ്ഞം തുറമുഖത്തെയും ആകാംക്ഷയോടെയാണ് തുറമുഖ മേഖല കാത്തിരിക്കുന്നത്. നിർമ്മാണം പൂർത്തിയാകുമ്പോൾ ഇന്ത്യയിലെ ആദ്യ മെഗാ ട്രാൻസിഷ്മെന്റ് കണ്ടെയ്നർ ടെർമിനലായി വിഴിഞ്ഞം തുറമുഖം മാറുന്നതാണ്. കേരളത്തിലെ തീരദേശ വിഭവസമ്പത്തും, തുറമുഖങ്ങളും സാമ്പത്തിക വളർച്ചയിലേക്ക് സംസ്ഥാനത്തെ നയിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
Also Read: ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു! സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും, 10 ജില്ലകൾക്ക് മുന്നറിയിപ്പ്
Post Your Comments