Latest NewsKeralaNews

സംസ്ഥാനത്തെ ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചു: അറിയിപ്പുമായി ഗതാഗത മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചു. ഒക്ടോബർ 31 വരെയാണ് തീയതി നീട്ടിയത്. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ആരോഗ്യമന്ത്രിക്ക് അന്തവും കുന്തവുമില്ലെന്ന് ഇനിയും പറയും, ‘സാധനം’ എന്ന വാക്ക് പിന്‍വലിക്കുന്നു’: കെഎം ഷാജി

നിലവാരമുള്ള ക്യാമറകളുടെ ലഭ്യത കുറവ് പരിഗണിച്ച് സമയം നീട്ടി നൽകണമെന്ന കെഎസ്ആർടിസിയുടെയും വാഹന ഉടമകളുടെയും അഭ്യർത്ഥന പരിഗണിച്ചാണ് തീരുമാനം. വാഹനാപകടങ്ങൾ നിയന്ത്രിക്കുവാൻ ബസുകളുടെ അകത്തും പുറത്തും ക്യാമറ സ്ഥാപിക്കുവാൻ നേരത്തെ നൽകിയ സമയപരിധി സെപ്റ്റംബർ 30 വരെയായിരുന്നു. റോഡ് സുരക്ഷ സംബന്ധിച്ച് ചേർന്ന ഉന്നതതല യോഗത്തിലെ ധാരണ പ്രകാരം ഹെവി വാഹനങ്ങളിൽ ഡ്രൈവർക്കും മുൻ യാത്രക്കാരനും സീറ്റ് ബെൽറ്റ് ധരിക്കാനുള്ള കാലാവധിയും നേരത്തെ ഒക്ടോബർ 31 വരെ നീട്ടിയിരുന്നുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Read Also: ഐ.എസ് ഭീകരർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി എൻ.ഐ.എ; മൂന്ന് ലക്ഷം രൂപം പാരിതോഷികം

shortlink

Related Articles

Post Your Comments

Related Articles


Back to top button