ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷന് അപേക്ഷിച്ച ജീവനക്കാരുടെയും, വിരമിച്ച ജീവനക്കാരുടെയും ശമ്പള വിവരങ്ങൾ സമർപ്പിക്കാൻ കൂടുതൽ സാവകാശം നൽകി ഇപിഎഫ്ഒ . റിപ്പോർട്ടുകൾ പ്രകാരം, അപേക്ഷകർക്ക് മൂന്ന് മാസത്തെ സാവകാശമാണ് നൽകിയിരിക്കുന്നത്. ഇതോടെ, ഡിസംബർ 31 വരെ ശമ്പളവുമായി ബന്ധപ്പെട്ട വിവരങ്ങൾ സമർപ്പിക്കാനാകും. ശമ്പള വിവരങ്ങൾ നൽകാൻ കൂടുതൽ സാവകാശം അനുവദിക്കണമെന്ന് തൊഴിലുടമകളുടെ ആവശ്യം പരിഗണിച്ചതിനെ തുടർന്നാണ് സമയപരിധി നീട്ടിയത്.
കഴിഞ്ഞ വർഷം നവംബറിലാണ് ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടത്. ഉയർന്ന പെൻഷനുള്ള ജോയിന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുകയും, തൊഴിലുടമകൾ അത് ശരിവയ്ക്കേണ്ടതുമുണ്ട്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ജീവനക്കാരുടെ 5.52 ലക്ഷം അപേക്ഷകൾ കൂടിയാണ് തൊഴിലുടമകൾ ശരിവയ്ക്കേണ്ടത്. ഈ സാഹചര്യത്തിലാണ് ഡിസംബർ 31 വരെ സമയം അനുവദിച്ചതെന്ന് ഇപിഎഫ്ഒ വ്യക്തമാക്കി.
Post Your Comments