KeralaCinemaMollywoodLatest NewsNewsEntertainment

താരങ്ങളുടെ പേരിലല്ലാതെ സംവിധായകന്റെ പേരില്‍ ഒരു സിനിമ വലിയ വിജയമാക്കി; ഹിറ്റ് സിനിമയുടെ സംവിധായകനെ പുകഴ്ത്തി വിനയൻ

ഓസ്‌കാര്‍ മത്സരത്തിലേയ്ക്ക് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട ‘2018 എവരിവണ്‍ ഈസ് എ ഹീറോ’യുടെ സംവിധായകന്‍ ജൂഡ് ആന്റണിയെ അഭിനന്ദിച്ച് സംവിധായകന്‍ വിനയന്‍. പ്രതിസന്ധികളെല്ലാം തരണം ചെയ്ത് തന്റെ സൃഷ്ടി പൂര്‍ത്തിയാക്കി തിയേറ്ററില്‍ എത്തിക്കാനുള്ള ഒരു ഫിലിം മേക്കറിന്റെ നിശ്ചയദാര്‍ഢ്യം ഏറെ അഭിനന്ദനീയമാണെന്നും, താരങ്ങളുടെ പേരിലല്ലാതെ സംവിധായകന്റെ പേരില്‍ ഒരു സിനിമ വലിയ വിജയവും ചര്‍ച്ചയുമാക്കി എന്നതാണ് ജൂഡ് ആന്റണിക്കു വേണ്ടി ഇങ്ങനൊരു അഭിനന്ദനക്കുറിപ്പ് എഴുതാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു വിനയന്റെ അഭിനന്ദനം.

വിനയന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ജൂഡ് ആന്റണിയ്ക് അഭിനന്ദനങ്ങള്‍

ജൂഡിന്റെ സിനിമ ‘2018’ ഓസ്‌കാര്‍ അവാര്‍ഡിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി സെലക്ട് ചെയ്തതില്‍ ഏറെ സന്തോഷമുണ്ട്..

കാലാവസ്ഥാ വ്യതിയാനം മുലമുള്ള ദുരന്തങ്ങളെപ്പറ്റി ലോകം ഗൗരവതരമായി ചിന്തിക്കുന്ന ഈ കാലഘട്ടത്തില്‍ 2018 ലെ പ്രളയത്തെ പറ്റി ഭംഗിയായി പറഞ്ഞ ഈ ചിത്രം ഓസ്‌കാറിലും ശ്രദ്ധിക്കപ്പെടുമെന്നു നമുക്കു പ്രത്യാശിക്കാം, എത്ര പ്രതിസന്ധി ഉണ്ടായാലും അതിനെയെല്ലാം തരണം ചെയ്ത് തന്റെ സൃഷ്ടി പൂര്‍ത്തിയാക്കി തീയറ്ററില്‍ എത്തിക്കാനുള്ള ഒരു ഫിലിം മേക്കറിന്റെ നിശ്ചയദാര്‍ഢ്യം ഏറെ അഭിനന്ദനീയം ആണ്..

അതിന് ജൂഡിനൊപ്പം നിന്ന നിര്‍മ്മാതാക്കളായ ആന്റോ ജോസഫിനും വേണു കുന്നപ്പള്ളിയ്കും അഭിനന്ദനങ്ങള്‍..2018ന്റെ മുഴുവന്‍ ടീം അംഗങ്ങളും ഈ അഭിനന്ദനം അര്‍ഹിക്കുന്നു.. താരങ്ങളുടെ പേരിലല്ലാതെ സംവിധായകന്റെ പേരില്‍ ഒരു സിനിമ വലിയ വിജയവും ചര്‍ച്ചയുമാക്കി എന്നതാണ് ജൂഡ് ആന്റണിക്കു വേണ്ടി ഇങ്ങനൊരു അഭിനന്ദനക്കുറിപ്പ് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button