തിരുവനന്തപുരം: പ്രമുഖ കാർട്ടൂണിസ്റ്റും ഹാസ്യ സാഹിത്യകാരനുമായ സുകുമാർ അന്തരിച്ചു. 91 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കൊച്ചിയിലായിരുന്നു അന്ത്യം. ഹാസ്യ സാഹിത്യകാരൻ, ഹാസ്യ ചിത്രകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. സുകുമാർ എന്ന പേരിലെഴുതുന്ന എസ് സുകുമാരൻ പോറ്റിക്ക്, കേരള സാഹിത്യ അക്കാദമിയുടേയും ഇ വി സ്മാരക സമിതിയുടേയും പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
Read Also: വ്യത്യാസം 1 രൂപ മാത്രം, ആനുകൂല്യങ്ങൾ അനവധി! ബിഎസ്എൻഎല്ലിന്റെ ഈ റീചാർജ് പ്ലാനുകളെക്കുറിച്ച് അറിയൂ..
1932 ജൂലൈ 9-ന് തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ സുബ്ബരായൻ പോറ്റിയുടെയും കൃഷ്ണമ്മാളുടെയും മൂത്ത മകനായാണ് ജനനം. ഡിഐജി ഓഫീസിൽ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായിരുന്നു. നർമ്മകൈരളിയുടെ പ്രസിഡന്റായും കേരള കാർട്ടൂൺ അക്കാദമിയുടെ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
Read Also: എന്താണ് എച്ച്.ഡി.എഫ്.സിയുടെ ലൈഫ് സമ്പൂർണ ജീവൻ പദ്ധതി? നിങ്ങളുടെ സമ്പത്ത് വളർത്താൻ ചെയ്യേണ്ടത്
Post Your Comments