ഉപഭോക്താക്കൾക്ക് ബഡ്ജറ്റ് റേഞ്ചിൽ പ്ലാനുകൾ അവതരിപ്പിക്കുന്ന പൊതുമേഖല ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ. കുറഞ്ഞ നിരക്കുകൾ ആണെങ്കിലും, മികച്ച ആനുകൂല്യങ്ങൾ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്. വെറും ഒരു രൂപ വ്യത്യാസത്തിൽ 3 റീചാർജ് പ്ലാനുകൾ ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുണ്ട്. 185 രൂപ, 186 രൂപ, 187 രൂപ എന്നിവയാണ് ഒരു രൂപയുടെ വ്യത്യാസത്തിൽ മാത്രം എത്തുന്ന പ്ലാനുകൾ. ഈ പ്ലാനുകളുടെ ആനുകൂല്യങ്ങൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
185 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ
28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് കീഴിൽ ഉപഭോക്താക്കൾക്ക് ലഭിക്കുക. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് വോയിസ് കോളുകൾ, പ്രതിദിനം 1 ജിബി ഹൈ സ്പീഡ് ഡാറ്റ, ദിവസേന 100 എസ്എംഎസ് സന്ദേശങ്ങൾ എന്നിവ ഈ പ്ലാനിന് കീഴിൽ ലഭ്യമാണ്. കൂടാതെ, Lystn Podcast സേവനത്തിലേക്ക് സൗജന്യ ആക്സസ് ഒരുക്കിയിട്ടുണ്ട്.
186 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ
28 ദിവസത്തെ വാലിഡിറ്റിയിൽ എത്തുന്ന പ്ലാനാണ് 186 രൂപയുടെത്. പ്രതിദിനം ഒരു ജിബി ഡാറ്റ, 100 എസ്എംഎസ്, അൺലിമിറ്റഡ് വോയിസ് കോളിംഗ് സേവനങ്ങൾ ലഭ്യമാണ്. ബിഎസ്എൻഎൽ ട്യൂണുകളുടെ സൗജന്യ സബ്സ്ക്രിപ്ഷനാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്ന അധിക ആനുകൂല്യം.
187 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ
മറ്റ് രണ്ട് പ്ലാനുകൾക്ക് സമാനമായ രീതിയിൽ 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ഇവ അധിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നില്ലെങ്കിലും, മറ്റു പ്ലാനുകളെക്കാൾ അധിക ഡാറ്റ ലഭ്യമാക്കുന്നുണ്ട്. പ്രതിദിനം 1.5 ജിബി ഡാറ്റയാണ് ഈ പ്ലാനിന് കീഴിൽ ലഭിക്കുക.
Also Read: നിയമനക്കോഴ വിവാദം: സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന്, ദൃശ്യങ്ങളിൽ അഖിൽ മാത്യു ഇല്ല
Post Your Comments