KeralaLatest NewsNews

ഇരിങ്ങാലക്കുടയിൽ അസാപ് കേരളയുടെ മെഗാ തൊഴിൽ മേള ഒക്ടോബർ 27 ന് സംഘടിപ്പിക്കും: ആർ ബിന്ദു

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 27 ന് ‘ആസ്പയർ 2023’ മെഗാ തൊഴിൽ മേള ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ വെച്ച് സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. പരിപാടിയിൽ മൾട്ടി നാഷണൽ കമ്പനികൾ ഉൾപ്പെടെ 15 ഓളം റിക്രൂട്ടിങ്ങ് കമ്പനികൾ പങ്കെടുക്കും. ആയിരത്തോളം ഉദ്യോഗാർഥികളെ മേളയിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ക്രൈസ്റ്റ് കോളേജിൽ സംഘടിപ്പിച്ച സംഘാടക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

Read Also: മലയോര, തീരദേശ യാത്രകൾക്കും ഖനന പ്രവർത്തനങ്ങൾക്കും വിലക്ക്

തൊഴിൽ മേളയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. .ആർ ബിന്ദു ചെയർപേഴ്‌സൺ ആയും അസാപ് കേരള പ്ലെയിസ്‌മെന്റ് വിഭാഗം മേധാവി ഐ പി ലൈജു കൺവീനറായും ഉള്ള സംഘാടകസമിതിയാണ് രൂപീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ഇരിങ്ങാലക്കുട, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്‌സൺ, ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ തുടങ്ങിയവർ വൈസ് ചെയർമാൻമാരായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ ജോയിൻ കൺവീനർമാരായും സംഘാടക സമിതി രൂപീകരിച്ചു.

അസാപ് കേരള പ്ലെയിസ്‌മെന്റ് വിഭാഗം മേധാവി ഐ പി ലൈജു, ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ ഫാ. ജോളി ആൻഡ്രൂസ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ടി വി ലത, കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ്, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പള്ളി, ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ ജോജോ, വേളുക്കര പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനീഷ്, മണ്ഡലത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപന മേധാവികൾ, ജില്ലാ വാണിജ്യ വ്യവസായ ഓഫീസ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Read Also: വികസന പദ്ധതികള്‍ക്ക് കുതിപ്പേകുന്ന തീരുമാനങ്ങളുമായി മേഖലാതല അവലോകന യോഗം

shortlink

Related Articles

Post Your Comments

Related Articles


Back to top button