Latest NewsKeralaNews

ഉത്സവ ആഘോഷത്തിനിടയിൽ എംഡിഎംഎ കച്ചവടം: യുവാവ് പിടിയിൽ

കൊല്ലം: ഓച്ചിറ കെട്ടുത്സവ ആഘോഷത്തിനിടയിൽ അതീവ രഹസ്യമായി എംഡിഎംഎ കൈവശം വച്ചു കച്ചവടം നടത്തി വന്ന യുവാവ് പിടിയിലായി. കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ജനത്തിരക്കേറിയ സമയത്ത് ഓച്ചിറ പരബ്രഹ്മ ആഡിറ്റോറിയത്തിനു പുറകുവശം എംഡിഎംഎ കൈമാറുന്നതിനായി ഉപഭോക്താവിനെ കാത്ത് നില്കുന്നതിനിടയിലാണ് ഓച്ചിറ, വലിയ കുളങ്ങര സ്വദേശി സഞ്ജയ് എന്ന യുവാവിനെ എക്‌സൈസ് പിടികൂടിയത്.

Read Also: കാനഡ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു: ഉദ്യോഗസ്ഥർക്ക് നയതന്ത്ര കാര്യാലയങ്ങളിൽ പോകാൻ ഭയമെന്ന് എസ് ജയശങ്കർ

പ്രതിയിൽ നിന്നും 4.637 ഗ്രാം എംഡിഎംഎ, മയക്കുമരുന്ന് തൂക്കുന്നതിനുള്ള ഡിജിറ്റൽ ത്രാസ് എന്നിവയും കണ്ടെടുത്തു. ഇയാളുടെ സഹോദരൻ നിലവിൽ കാപ്പ ചുമത്തപ്പെട്ടു ജയിലിൽ കഴിഞ്ഞു വരികയാണ്. കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറോടൊപ്പം പ്രിവന്റീവ് ഓഫീസർ എബിമോൻ കെ വി, സിവിൽ എക്സൈസ് ഓഫീസർമാരായ, അഖിൽ ആർ, അൻഷാദ് എസ്, ശ്രീകുമാർ എസ്, ഡ്രൈവർ പി എം മൻസൂർ എന്നിവർ പങ്കെടുത്തു.

Read Also: കോഴ കൈമാറിയ ദിവസം അഖില്‍ മാത്യു തലസ്ഥാനത്ത് എത്തിയിട്ടില്ല, പത്തനംതിട്ടയില്‍!! സംഭവം ആള്‍മാറാട്ടമെന്ന് സംശയം

shortlink

Related Articles

Post Your Comments

Related Articles


Back to top button