PathanamthittaNattuvarthaLatest NewsKeralaNews

റോ​ഡ​രി​കി​ല്‍ അ​വ​ശ​നി​ല​യി​ൽ ക​ണ്ട ക​ടു​വ ച​ത്തു

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ക​ടു​വ​യെ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെത്തിയ​ത്

പ​ത്ത​നം​തി​ട്ട: വ​ട​ശേ​രി​ക്ക​ര മ​ണി​യാ​ര്‍ വ​ന​മേ​ഖ​ല​യോ​ടു ചേ​ര്‍​ന്ന് ക​ട്ട​ച്ചി​റ റോ​ഡ​രി​കി​ല്‍ അ​വ​ശ​നി​ല​യി​ൽ ക​ണ്ട ക​ടു​വ ച​ത്തു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ക​ടു​വ​യെ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെത്തിയ​ത്.

Read Also : ഇന്ത്യൻ വാഹന വിപണിയിൽ വിയറ്റ്നാം നിക്ഷേപം എത്തുന്നു, ഇലക്ട്രിക് വാഹന മേഖലയിൽ ഇനി മത്സരം മുറുകും

ര​ണ്ടു വ​യ​സ് തോ​ന്നി​ക്കു​ന്ന ക​ടു​വ​യു​ടെ ചെ​വി​യു​ടെ താ​ഴെ​യും കൈ​യി​ലും മു​റി​വേ​റ്റി​രു​ന്നു. വ​ന​പാ​ല​ക​ര്‍ സ്ഥ​ല​ത്തെ​ത്തി ക​ടു​വ​യെ കോ​ന്നി ആ​ന​ത്താ​വ​ള​ത്തി​ലേ​ക്കു മാ​റ്റി. വ​നം വെ​റ്റ​റി​ന​റി സ​ര്‍​ജ​നും സം​ഘ​വും അ​വി​ടെ ക​ടു​വ​യെ പ​രി​ശോ​ധി​ച്ചു ചി​കി​ത്സ ന​ൽ​കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​നി​ടെ ഇ​ത് ചാകുകയായിരുന്നു. ക​ടു​വ​യു​ടെ ജ​ഡം പി​ന്നീ​ട് പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി.

ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​കാ​ത്ത​തി​ന്‍റെ അ​വ​ശ​ത​യി​ലാ​യി​രു​ന്നു ക​ടു​വ​യെ​ന്നു പ​റ​യു​ന്നു. കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ലോ മ​റ്റോ ആ​കാം ക​ടു​വ​യ്ക്കു പ​രി​ക്കേ​റ്റ​തെ​ന്നു ക​രു​തു​ന്നു​വെ​ന്ന് വ​ട​ശേ​രി​ക്ക​ര റേ​ഞ്ച് ഓ​ഫീ​സ​ര്‍ ര​തീ​ഷ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button