കോവളം: കോവളം പാം ബീച്ച് റസ്റ്റോറന്റിൽ ഉടമയായ വനിതയെ ആക്രമിച്ച ആറുപേർ അറസ്റ്റിൽ. വിഴിഞ്ഞം വില്ലേജിൽ തോട്ടിൻ കരയിൽ തൗഫീഖ് മൻസിലിൽ മാലിക്(36), വിഴിഞ്ഞം കണ്ണങ്കോട് താജ് ഹോട്ടലിനു സമീപം മനോജ്(29), വെങ്ങാനൂർ തൃപ്പല്ലിയൂർ ക്ഷേത്രത്തിനു സമീപം വിപിൻ ഹൗസിൽ വിപിൻ(24), വിഴിഞ്ഞം മുക്കോല തലക്കോട് മുരുക ക്ഷേത്രത്തിനു സമീപം വാഴവിളാകത്ത് വടക്കരിക്കത്ത് പുത്തൻവീട്ടിൽ വേണു എന്ന ജപ്പാനുണ്ണി(49), വിഴിഞ്ഞ അവാഡുതുറ ദേശത്തെ മായക്കുന്ന് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന വിജി(41), വെങ്ങാനൂർ മുട്ടക്കാട് ജംഗ്ഷന് സമീപം പുളിമൂട്ടിൽ ലാലു ഭവനിൽ ബിപിൻകുമാർ (ഏലിയാസ് ലാലു 34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോവളം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 26-ന് രാത്രി 10-ന് ആണ് സംഭവം. മദ്യപിച്ചെത്തിയ ആറംഗ സംഘം ഹോട്ടൽ ഉടമയായ വനിതയെയും ഹോട്ടൽ ജീവനക്കാരനായ അനിലിനെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
കോവളം സിഐ ബിജോയ്, എസ് ഐ മാരായ അനീഷ്, അനിൽ, എഎസ്ഐ മുനീർ, സിപിഒമാരായ ഷൈജു, സുധീർ, സെൽവൻ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments