KeralaLatest NewsNews

ഇഡിയെ തനിക്ക് ഭയമില്ല,പാര്‍ട്ടി സംരക്ഷണം ഉണ്ടാകും: കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ കണ്ണന്‍

കൊച്ചി: താന്‍ പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും പാര്‍ട്ടി സംരക്ഷണം ഉണ്ടാകുമെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ കണ്ണന്‍. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് 18 കോടി തട്ടിയെന്ന ആരോപണം നേരിടുന്ന അനില്‍കുമാറും ഇഡിക്ക് മുന്നില്‍ ഹാജരായി.

Read Also; ജ​ല​നി​ര​പ്പ് ഉയർ‌ന്നു, പൂ​മ​ല ഡാ​മിന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു: കു​ണ്ട​ളയ്ക്ക് റെ​ഡ് അ​ല​ര്‍​ട്ട്

‘മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നു രാവിലെ തൃശൂര്‍ രാമനിലയത്തില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലുമായി ബന്ധമില്ല. മുഖ്യമന്ത്രി ഞങ്ങളുടെ നേതാവല്ലേ? മുഖ്യമന്ത്രിയെ കാണുന്നതും ഇതും തമ്മില്‍ യാതൊരു ബന്ധവുമില്ല. പാര്‍ട്ടിക്കാരനല്ലേ ഞാന്‍? പിന്നെ എന്തിനാണ് പാര്‍ട്ടിയുടെ സംരക്ഷണം ഉണ്ടാകുമോ എന്നു ചോദിക്കുന്നത്?’ കണ്ണന്‍ വ്യക്തമാക്കി.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ മുന്നില്‍ ഹാജരാകാന്‍ പോകുന്നതിന് മുമ്പായിരുന്നു കൂടിക്കാഴ്ച. രണ്ടാം തവണയാണ് ഇ ഡി കണ്ണനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലില്‍ സഹകരിക്കുമെന്ന് കണ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button