ErnakulamKeralaNattuvarthaLatest NewsNews

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: എംകെ കണ്ണന് വിറയല്‍ കാരണം ചോദ്യംചെയ്യല്‍ നിര്‍ത്തിവെച്ചന്ന് ഇഡി

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യലിനിടെ കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എംകെ കണ്ണന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന് ഇന്നത്തെ ചോദ്യംചെയ്യല്‍ അവസാനിപ്പിച്ചു എന്നും ചോദ്യംചെയ്യാനായി വീണ്ടും നോട്ടീസ് നല്‍കുമെന്നും അധികൃതർ അറിയിച്ചു. അഭിഭാഷകയ്‌ക്കൊപ്പമായിരുന്നു കണ്ണന്‍ ചോദ്യംചെയ്യലിന് ഹാജരായത്.

എന്നാൽ, തനിക്ക് നല്ല ആരോഗ്യമുണ്ടെന്നും യാതൊരു പ്രശ്‌നവുമില്ലെന്നും ചോദ്യംചെയ്യല്‍ അവസാനിപ്പിച്ച് ഇറങ്ങിയ കണ്ണന്‍ മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി. ചോദ്യംചെയ്യല്‍ പൂര്‍ത്തികരിച്ചുവെന്ന് പറയാന്‍ കഴിയില്ലെന്നും എപ്പോള്‍ വിളിച്ചാലും വരണ്ടേയെന്നും എംകെ കണ്ണൻ ചോദിച്ചു. സതീഷ്‌കുമാറിന്റെ നിക്ഷേപവുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട്, അത്തരം വിവരങ്ങള്‍ താന്‍ പങ്കുവെക്കാനില്ലെന്നും കണ്ണൻ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button