Latest NewsNewsIndia

പാകിസ്ഥാനെയും പാക് ഭീകരരെയും ഒരേ സമയം വിറപ്പിച്ച് ഇന്ത്യ നടത്തിയ ഉറി സര്‍ജിക്കല്‍ സ്‌ട്രൈക്ക് 5 വര്‍ഷം പിന്നിട്ടു

ന്യൂഡല്‍ഹി: ജമ്മു-കശ്മീരിലെ ഉറി സൈനിക ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തില്‍ 18 സൈനികര്‍ വീരമൃത്യു വരിച്ചപ്പോള്‍ മറുപടിയായി പാക് ഭീകര്‍ക്കെതിരെ ഇന്ത്യ നടത്തിയ ഉറി സര്‍ജിക്കല്‍ സ്‌ട്രൈക്ക് അഞ്ച് വര്‍ഷം പിന്നിടുന്നു.

Read Also: കനത്ത മഴ: പകർച്ചപ്പനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി

2016 സെപ്റ്റംബര്‍ 18-നാണ് ശ്രീനഗറില്‍ നിന്ന് ഏകദേശം 63 മൈല്‍ (102 കിലോമീറ്റര്‍) അകലെയുള്ള ഉറി പട്ടണത്തിലെ ഇന്ത്യന്‍ സൈനിക താവളത്തിലേക്ക് ആയുധധാരികളായ ഭീകരര്‍ പ്രവേശിക്കുന്നത്. ഇന്ധന ഡിപ്പോയിലുണ്ടായ വന്‍ സ്‌ഫോടനത്തിലാണ് സൈനികര്‍ വീര്യമൃതു വരിച്ചത്. 30-ല്‍ അധികം സൈനികര്‍ക്ക് പരിക്കേറ്റു. ഇന്ധന ഡിപ്പോയില്‍ നൂറുകണക്കിന് എണ്ണ ബാരലുകള്‍ ഉണ്ടായിരുന്നു. ഈ ബാരലുകളില്‍ മണ്ണെണ്ണയും വാഹനങ്ങളിലേക്കുള്ള പെട്രോളുമായിരുന്നു ഉണ്ടായിരുന്നത്. ഇവിടേക്കാണ് ഭീകരര്‍ നിറയൊഴിച്ചത്. താമസിയാതെ ചുറ്റും തീ പടര്‍ന്നു. 18 സൈനികര്‍ അഗ്നിക്കിരയായി.

ആക്രമണത്തിനു പിന്നില്‍ പാക് ഭീകരരാണെന്നു തെളിഞ്ഞതോടെ ഇന്ത്യ തിരിച്ചടിക്കാന്‍ തന്നെ തീരുമാനിച്ചു. പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും
കൂടിക്കാഴ്ച നടത്തിയതിനു ശേഷം സ്‌പെഷ്യല്‍ കമോന്‍ഡോ സംഘം പരിശീലനം തുടങ്ങുകയായിരുന്നു. 2016 സെപ്റ്റംബര്‍ 28നാണ് പാക് നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button