ErnakulamKeralaNattuvarthaLatest NewsNews

ബൈക്ക് പാർക്കിങ്ങിനെച്ചൊല്ലി തർക്കം: ഹൈക്കോടതി സെക്ഷൻ ഓഫീസർ ജ്യേഷ്ഠനെ വെടിവെച്ചു കൊന്നു, സംഭവം ആലുവയിൽ

എടയപ്പുറം തൈപ്പറമ്പിൽ വീട്ടിൽ പോൾസനാ(48)ണ് മരിച്ചത്

കൊച്ചി: ആലുവയിൽ അനുജൻ ജ്യേഷ്ഠനെ വെടിവെച്ചു കൊന്നു. എടയപ്പുറം തൈപ്പറമ്പിൽ വീട്ടിൽ പോൾസനാ(48)ണ് മരിച്ചത്. സംഭവത്തിൽ ഹൈക്കോടതി സെക്ഷൻ ഓഫീസറായ അനുജൻ തോമസിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. വീടിനു മുന്നിൽ പാർക്ക് ചെയ്ത ബൈക്കിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Read Also : പത്രങ്ങളിൽ പൊതിഞ്ഞുളള ഭക്ഷണ വിൽപ്പന ഇനി വേണ്ട! കർശന നിർദ്ദേശവുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. ഇരുവരും പിതാവിനൊപ്പം ഒരു വീട്ടിലാണ് താമസിക്കുന്നത്. പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന്, തോമസിന്റെ ബൈക്ക് രാവിലെ പോൾസൻ അടിച്ചു തകർത്തിരുന്നു. ഇതിനെതിരെ തോമസ് പൊലീസിൽ പരാതി നല്കിയിരുന്നു. ഇതേചൊല്ലിയുണ്ടായ വാക്കുതർക്കത്തിനിടെ എയർഗൺ ഉപയോഗിച്ച് തോമസ് പോൾസനെ വെടിവെക്കുകയായിരുന്നു. സംഭവശേഷം തോമസ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button