
എലത്തൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. പത്തനംതിട്ട എടത്തറ കലഞ്ഞൂർ കാഞ്ഞിരമണ്ണിൽ ജോൺ ജോസഫിനെ(27)യാണ് അറസ്റ്റ് ചെയ്തത്.
Read Also : ആരോഗ്യകരമായ ശരീരം നിലനിര്‍ത്താനോ അമിതവണ്ണം കുറക്കാനോ നടത്തം കൊണ്ട് മാത്രം സാധിക്കില്ല. ശ്രദ്ധിക്കേണ്ടത് ഇവ
വിദേശ പൗരത്വമുള്ള പെൺകുട്ടിയെ ആറു മാസം മുമ്പ് പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ കുടുംബത്തിന് എലത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വീടുണ്ട്. പെൺകുട്ടിയുടെ ബന്ധുവുമായുള്ള പരിചയംമൂലമാണ് ജോൺ ജോസഫ് കോഴിക്കോട്ടെത്തിയത്. ഒരാഴ്ച മുമ്പാണ് പൊലീസിൽ പരാതി ലഭിച്ചത്. കണ്ണൂരിൽനിന്ന് പത്തനംതിട്ടയിലേക്കുള്ള യാത്രക്കിടെ തിരുവങ്ങൂരിൽ പൊലീസ് പിടികൂടുകയായിരുന്നു.
എലത്തൂർ പൊലീസ് ഇൻസ്പെക്ടർ എ. സായുജ് കുമാർ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments