ചാലക്കുടി: ലൈംഗികപീഡനക്കേസിൽ രണ്ടാനച്ഛന് ഇരട്ടജീവപര്യന്തവും 87 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ചാലക്കുടി അതിവേഗ പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. സ്പെഷൽ ജഡ്ജി ഡോണി തോമസ് വർഗീസാണ് ശിക്ഷിച്ചത്.
2022ലാണ് കേസിനാസ്പദമായ സംഭവം. അമ്മയെ വീട്ടുജോലിക്ക് പറഞ്ഞയച്ചശേഷം പത്തുവയസുകാരിയെ സംരക്ഷണ ചുമതലയുള്ള പ്രതി പലതവണ പീഡിപ്പിക്കുകയായിരുന്നു. കേസിൽ വിവിധ വകുപ്പുകളിലായി ഇരട്ടജീവപര്യന്തവും 87 വർഷം കഠിനതടവും 8,75,000 രൂപ പിഴയും ആണ് ശിക്ഷ വിധിച്ചത്.
Read Also : കുത്തനെ ഇടിഞ്ഞു, ആറ് മാസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില: അറിയാം ഇന്നത്തെ നിരക്കുകൾ
അതിജീവിതയുടെ പുനരധിവാസത്തിന് മതിയായ തുക നൽകാൻ ജില്ല നിയമ സേവന അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തി. പിഴത്തുക അതിജീവിതക്ക് നൽകാനും കോടതി നിർദേശിച്ചു. മുൻ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ബാബു കെ. തോമസ്, എസ്.ഐ ഫ്രാൻസിസ്, എസ്.ഐ ഉണ്ണികൃഷ്ണൻ എന്നിവരാണ് കേസന്വേഷിച്ചത്.
പ്രോസിക്യൂഷൻ നടപടികൾ എസ്.സി.പി.ഒ എ.എച്ച്. സുനിത, എ.എച്ച്. രമേശ് എന്നിവർ ഏകോപിപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ബാബുരാജ് ഹാജരായി.
Post Your Comments